Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല : സാവകാശ ഹർജി ഇന്ന് ഫയല്‍ ചെയ്തേക്കും

ശബരിമല : സാവകാശ ഹർജി ഇന്ന് ഫയല്‍ ചെയ്തേക്കും
ശബരിമല വിഷയത്തിൽ സാവകാശ ഹർജി ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഇന്ന് ഫയൽ ചെയ്തേക്കും. പ്രളയം, പ്രക്ഷോഭം എന്നിവയെ തുടർന്ന് സ്ത്രീകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായില്ല എന്നാകും ദേവസ്വം ബോർഡ് കോടതിയെ ധരിപ്പിക്കുക. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തിന് വഴിയൊരുക്കിയ ഇന്ത്യൻ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍റെ 2006ലെ ഹർജിയിലായിരിക്കും സാവകാശ ഹർജി ഫയൽ ചെയ്യുക. വിധി നടപ്പാക്കാൻ കോടതി കൃത്യമായ സമയപരിധി കല്‍‌പിക്കുകയോ നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കാനോ ഉത്തരവിട്ടിട്ടില്ല. അതിനാൽ വിധി നടപ്പാക്കാൻ എങ്ങനെ സാവകാശം ചോദിച്ച് കോടതിയെ സമീപിക്കും എന്നത് ദേവസ്വം ബോർഡിനെ കുഴക്കുന്നുണ്ട്. പക്ഷെ കോടതിയെ സമീപിക്കാനുള്ള നിയമോപദേശം ബോർഡിന് കിട്ടിയുണ്ട്. ശബരിമല മാസ്റ്റർപ്ലാൻ കേസിലെ ഉന്നതാധികാര സമിതി റിപ്പോർട്ടും നിർമാണങ്ങൾ വിലക്കണമെന്ന് കോടതി ശുപാർശ നൽകിയതും ബോർഡ് ഉയർത്തി കാട്ടും. ഇന്ന് ഫയൽ ചെയ്താലും തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മാത്രമേ കോടതി പരിഗണിച്ചേക്കുള്ളൂ. അപേക്ഷ പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സമ്മതിച്ചാൽ യുവതീ പ്രവേശന വിധി പ്രസ്താവിച്ച അഞ്ചംഗ ബെഞ്ചിന് മുൻപാകെ കേസ് ലിസ്റ്റ് ചെയ്യും. അപേക്ഷ പരിഗണിക്കാൻ തുടക്കത്തിൽ തന്നെ ചീഫ് ജസ്റ്റിസ് വിസമ്മതിക്കാനും സാധ്യതയുണ്ട്. അപേക്ഷ ജനുവരിയിൽ പുനഃപരിശോധനാ ഹർജികൾക്ക് ഒപ്പം പരിഗണിക്കാനാണ് മറ്റൊരു സാധ്യത.  

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in