Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഒക്ടോബർ 11 മുതല്‍ മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള നടപടി തുടങ്ങും

ഒക്ടോബർ 11 മുതല്‍ മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള നടപടി തുടങ്ങും
കൊച്ചി മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയിൽ നടന്നു. ഒക്ടോബർ 11 മുതൽ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള നടപടികൾ ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. സുപ്രീം കോടതി വിധി പ്രകാരം മരടിലെ ഫ്ലാറ്റ് പൊളിച്ചുമാറ്റാന്‍ രണ്ട് കമ്പനികളെ ചുമതലപ്പെടുത്തും. മരട് ഫ്ളാറ്റുകൾ പൊളിക്കാൻ ചുമതലപ്പെടുത്തേണ്ട സ്ഥാപനങ്ങളെ രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്നും ഈ മാസം 11 ന് തന്നെ ഫ്ളാറ്റുകൾ, പൊളിക്കാനുള്ള കമ്പനികൾക്ക് കൈമാറുമെന്നും യോഗത്തിന് ശേഷം ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കുന്നതിലുള്ള പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ചാവും പൊളിക്കൽ നടപടികൾ ആരംഭിക്കുക. സുപ്രീം കോടതി നിർദേശിച്ച സമയ പരിധിയിൽ തന്നെ നഷ്ട പരിഹാരം ഫ്ളാറ്റ് ഉടമകൾക്ക് നൽകുമെന്നും ഇത് സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ തീരുമാന പ്രകാരമായിരിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. അതേ സമയം ഫ്ലാറ്റുകളിൽ നിന്ന് താമസക്കാർ പൂർണമായും ഒഴിഞ്ഞുപോയി കഴിഞ്ഞു. ഇപ്പോൾ താമസക്കാരുടെ സാധന സാമഗ്രികൾ മാറ്റുന്ന ജോലികളാണ് നടക്കുന്നത്. എന്നാൽ നിലവിൽ ഉടമകൾ എത്താത്ത 15 ഫ്ലാറ്റുകൾ ഉള്ളതിനാൽ ഇവിടെയുള്ള സാധനങ്ങൾ റവന്യൂ വകുപ്പ് നേരിട്ട് ഏറ്റെടുക്കും. യോഗത്തിൽ ജില്ലാ കളക്ടർ എസ് സുഹാസ്, അസിസ്റ്റന്‍റ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് തുടങ്ങിയവരും പങ്കെടുത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in