Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡല്‍ഹി കലാപക്കേസ്: ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി കോടതി

ഡല്‍ഹി കലാപക്കേസ്: ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി കോടതി
  ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 2020 ലെ ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് അഞ്ചുവര്‍ഷത്തിലധികമായി ഉമര്‍ ഖാലിദ് ജയിലില്‍ കഴിയുകയായിരുന്നു. സഹോദരിയുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായാണ് കോടതി ജാമ്യം നല്‍കിയത്. ഈ മാസം 16 മുതല്‍ 29 വരെയാണ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. കര്‍ശനമായ നിബന്ധനകളോടെയാണ് ജാമ്യം. ജാമ്യക്കാലയളവില്‍ വീട്ടിലും വിവാഹ ചടങ്ങ് നടക്കുന്നിടത്തും മാത്രമേ പോകാന്‍ പാടുള്ളൂ. കൂടാതെ, ബന്ധുക്കളെയല്ലാതെ മറ്റാരെയും കാണാന്‍ പാടില്ല എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2020 സെപ്റ്റംബറില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ അടക്കമുള്ള കടുത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, ഉമര്‍ ഖാലിദിന്റെ സ്ഥിരം ജാമ്യത്തിനായുള്ള അപേക്ഷയില്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കുകയും വിധി പറയാന്‍ മാറ്റിവെക്കുകയും ചെയ്തിരുന്നു. സ്ഥിരം ജാമ്യത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in