Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പ്രചാരണത്തിന് ഇറങ്ങിയാല്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലും'; ജി. സുധാകരന്റെ ഡ്രൈവര്‍ക്ക് വധഭീഷണി

'പ്രചാരണത്തിന് ഇറങ്ങിയാല്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലും'; ജി. സുധാകരന്റെ ഡ്രൈവര്‍ക്ക് വധഭീഷണി
ആലപ്പുഴ: അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന ജി. സുധാകരന്റെ ഡ്രൈവര്‍ക്ക് വധഭീഷണി. സിപിഎം പുന്നപ്ര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ പ്രദീപ് കുമാറാണ് തനിക്ക് നേരെ വധഭീഷണി ഉണ്ടായെന്ന് കാട്ടി പുന്നപ്ര പൊലീസില്‍ പരാതി നല്‍കിയത്. സുധാകരന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടര്‍ന്നാല്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലുമെന്നാണ് ഭീഷണിയെന്ന് പരാതിയില്‍ പറയുന്നു. ദീര്‍ഘകാലമായി ജി. സുധാകരന്റെ ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന പ്രദീപ് കുമാര്‍, കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിലാണ് ലോക്കല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ സുധാകരന്‍ പാര്‍ട്ടി വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചതോടെ പ്രദീപ് അദ്ദേഹത്തിനൊപ്പം ഉറച്ചുനില്‍ക്കുകയായിരുന്നു. മാര്‍ച്ച് 31-ന് നാല് തവണ ഫോണിലൂടെ ഭീഷണി സന്ദേശം എത്തിയതായാണ് വിവരം. തന്റെ കൂടെ നില്‍ക്കുന്നവരെ സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി ഭീഷണിപ്പെടുത്തുന്നുവെന്ന് ജി. സുധാകരന്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. സംഭവത്തില്‍ പുന്നപ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in