'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്: ഗാനരചയിതാവിനും ഗായകനും എതിരെ കേസെടുത്ത് സൈബര്‍ പൊലീസ്
Jaihind TV News Report
Jaihind TV Web Desk
December 17, 2025
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയേ' എന്ന പാരഡി ഗാനത്തിനെതിരെ കേസെടുത്ത് പൊലീസ്. ഗാനരചയിതാവിനും ഗായകനും ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സൈബര്‍ പോലീസാണ് മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് കേസെടുത്തത്.
ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ വഴിയും നേരിട്ടും പൊതുജന മധ്യത്തില്‍ മതവികാരം അപമാനിക്കണമെന്ന മനപ്പൂര്‍വമായ ലക്ഷ്യത്തോടെയാണ് ഈ ഗാനം പുറത്തിറക്കിയതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. അയ്യപ്പ ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും വികലമായി ചിത്രീകരിച്ചുവെന്നാണ് കണ്ടെത്തല്‍. തിരുവാഭരണ പാത സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10