Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജയില്‍ ഫോണ്‍വിളി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം

ജയില്‍ ഫോണ്‍വിളി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം
ജയിലുകളിലെ ഫോൺവിളി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. ജയിൽ മേധാവിയുടെ ആവശ്യത്തെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. 21 കേസുകളാണ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുക. കണ്ണൂർ, വിയ്യൂർ ജയിലുകളിൽ നിന്നും ഇതുവരെ 70 ഫോണുകളാണ് പിടികൂടിയത്. ഈ സാഹചര്യത്തിൽ ജയിലിലെ ഫോൺ വിളി സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കത്ത് നൽകിയിരുന്നു. ടി.പി കേസിലെ പ്രതികളായ കൊടി സുനി, ഷാഫി എന്നിവരടക്കമുള്ളവർ ജയിലിൽ നിന്ന് ഫോൺ വിളിക്കുകയും കൊടി സുനി ക്വട്ടേഷൻ എടുക്കുകയും ചെയ്ത വിവരം പുറത്തുവന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഋഷിരാജ് സിംഗ് ഡി.ജി.പിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. പിടിച്ചെടുത്ത സിം കാർഡുകൾ ആരുടെ ഉടമസ്ഥതയിലുള്ളതാണ്, ഈ സിം കാർഡുകൾ ഉപയോഗിച്ച് ആരെയൊക്കെ വിളിച്ചിട്ടുണ്ട്, ആരൊക്കെയാണ് ഫോണുകൾ ഉപയോഗിച്ചിരിക്കുന്നത്, പ്രമാദമായ കേസുകളിലുള്ള ആരെങ്കിലും ജയിലിൽ നിന്ന് ഫോൺ വിളിച്ചിട്ടുണ്ടോ, ജയിലിൽ നിന്ന് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുകയും ക്വട്ടേഷന്‍ എടുക്കുകയും ചെയ്തെന്ന വാർത്ത ശരിയാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്നായിരുന്നു ഡി.ജി.പിക്ക് ഋഷിരാജ് സിംഗ് അയച്ച കത്തിലെ പ്രധാന ആവശ്യം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ കേസ് ഏൽപിച്ചുകൊണ്ട് ഡി.ജി.പി ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിനാണ് കേസിന്‍റെ അന്വേഷണ ചുമതല. ഉടൻ തന്നെ അന്വേഷണ സംഘം രൂപീകരിക്കും. ഇതിൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരേയും ലോക്കൽ പോലീസ് ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തിയുള്ള അന്വേഷണ സംഘത്തെയാകും രൂപീകരിക്കുക. രണ്ട് എസ്.പിമാരുടെ നേതൃത്വത്തിൽ 4 ഡി.വൈ.എസ്.പിമാരടങ്ങിയ സംഘമാകും രൂപീകരിക്കുന്നതെന്നാണ് സൂചന.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in