Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കള്ളവോട്ട് ചെയ്യാൻ സിപിഎം എന്തു പണിയും ചെയ്യും; ചില ഉദ്യോഗസ്ഥർ കൂട്ടുനില്‍ക്കുന്നു'; കെ. സുധാകരന്‍

'കള്ളവോട്ട് ചെയ്യാൻ സിപിഎം എന്തു പണിയും ചെയ്യും; ചില ഉദ്യോഗസ്ഥർ കൂട്ടുനില്‍ക്കുന്നു'; കെ. സുധാകരന്‍
  കണ്ണൂർ: കള്ളവോട്ട് ചെയ്യാൻ എന്തു പണിയും സിപിഎം ചെയ്യുമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ. പ്രായമുള്ള ആളുകളുടെ വോട്ടവകാശം നൂറു ശതമാനം സുരക്ഷിതമാക്കാനാണ് ഉദ്യോഗസ്ഥർക്ക് അങ്ങനൊരു നിയമം കൊടുത്തിരിക്കുന്നതെന്നും അത് സിപിഎം ചുളുവിൽ അടിച്ചെടുക്കുകയാണെന്നും കെ. സുധാകരൻ പറഞ്ഞു. "കള്ളവോട്ട് ചെയ്താണ് സി പി എമ്മിന് ശീലം. അത് ചെയ്യാതിരിക്കാൻ അവർക്ക് പറ്റില്ല. കള്ളവോട്ടിന് എതിരെ യുഡിഎഫ് മുൻ കരുതൽ എടുക്കും. ഉദ്യോഗസ്ഥർ സിപിഎമ്മിനെ സഹായിക്കുന്നുണ്ട്. അതാണ് കള്ളവോട്ടിന് കാരണം" - കെ. സുധാകരൻ പറഞ്ഞു. കാസറഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ കല്യാശേരിയിലാണ് കള്ളവോട്ട് നടന്നത്. 92 വയസുള്ള വൃദ്ധയുടെ വോട്ട് സിപിഎം പ്രാദേശിക നേതാവ് രേഖപ്പെടുത്തുകയായിരുന്നു. ‘വീട്ടിലെ വോട്ട്’ സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കല്യാശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് സംഭവം നടന്നത്. 92 വയസുള്ള ദേവി വീട്ടില്‍ വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശേരി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്‍റുമായ ഗണേശന്‍ വോട്ടു ചെയ്യുകയായിരുന്നു. ഗണേശന്‍ വോട്ടു ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. സംഭവത്തില്‍ യുഡിഎഫ് പരാതി നല്‍കിയതിന് പിന്നാലെ നാലു പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ കണ്ണൂര്‍ ജില്ലാ കളക്ടര്‍ നടപടിയെടുത്തു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in