Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎമ്മിന് പരാജയ ഭീതി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കാന്‍ 'ഒളിയമ്പ്'ഒരുക്കി സി.പി.എം

സിപിഎമ്മിന് പരാജയ ഭീതി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കാന്‍ 'ഒളിയമ്പ്'ഒരുക്കി സി.പി.എം
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പരാജയ ഭീതിയിലാണ് സിപിഎം. കോണ്‍ഗ്രസില്‍ പരിചയസമ്പന്നതയുള്ള നേതാക്കള്‍ മുതല്‍ കരുത്തരായ യുവ നേതാക്കള്‍ വരെ അടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള എല്ലാ വഴികളും തേടി നടക്കുകയാണ് ഇടത് മുന്നണി. അതിന് ആദ്യം കണ്ട മാര്‍ഗമാണ് സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കുക എന്നത്. ആദ്യ പടിയെന്നോണം യുഡിഎഫിന്റെ ശക്തയായ സ്ഥാനാര്‍ത്ഥി വൈഷ്ണ വോട്ടര്‍ പട്ടികയിലില്ല എന്ന് ചൂണ്ടികാട്ടിയാണ് പ്രചരണം നടത്തിയത്. ഈ വിഷയത്തില്‍ വൈഷ്ണ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി നേടുകയും ചെയ്തു. ഇപ്പോഴിതാ സംവിധായകനും കോഴിക്കോട് കോര്‍പറേഷനിലെ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയുമായി വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നാണ് സിപിഎം വാദിക്കുന്നത്. കഴിഞ്ഞ 45 കൊല്ലമായി ഇതേ വാര്‍ഡില്‍ വോട്ട് ചെയ്യുന്ന വിനുവിനെതിരെ ഒളിയമ്പുകള്‍ തൊടുത്തുവിടാനാണ് സിപിഎം ശ്രമം. നിയമപരമായി കോണ്‍ഗ്രസ് ഈ വിഷയത്തെയും കൈകാര്യം ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. എന്തായായലും, തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയ ഭീതിയിലാണ് സിപിഎം എന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. തുടര്‍ച്ചയായി രണ്ടമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയാണ് ഇത്തരത്തില്‍ അയോഗ്യനാക്കാന്‍ സിപിഎം കഠിനമായി പരിശ്രമിക്കുന്നത്. ഇതിനു സമാനമായി, നേരത്തെ തിരുവനന്തപുരത്തെ മുട്ടട ഡിവിഷനില്‍ മത്സരിക്കാനിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേരും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ പശ്ചാത്തലത്തില്‍, വൈഷ്ണയെ പോലെ വി.എം. വിനുവിന്റെ കാര്യത്തിലും നിയമപരമായ നീക്കങ്ങളുണ്ടാകാനുള്ള സാധ്യതയാണ് കാണുന്നത്.

Related articles

See all
Latest News

സംസ്ഥാനത്ത് തദ്ദേശ പ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു; കളം നിറഞ്ഞ് യുഡിഎഫ്

Latest News

പുതിയ തദ്ദേശ ഭരണസമിതികൾ ഇന്ന് അധികാരമേൽക്കുന്നു; സംസ്ഥാനത്തുടനീളം സത്യപ്രതിജ്ഞാ ചടങ്ങുകൾ

Latest News

തൃശ്ശൂരിലെ 'പള്ളി സ്വാധീനം' വോട്ടായില്ല; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി?

Latest News

ജനവിധിക്ക് മറുപടി അക്രമത്തിലൂടെ; തോൽവിക്ക് പിന്നാലെ സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് സിപിഎ...

Save your stories

Sign in