Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'നാവടക്കണം'; വിവാദ നായകർക്ക് വായ മൂടിക്കെട്ടാൻ പാർട്ടി നിർദ്ദേശം; തിരഞ്ഞെടുപ്പ് ഭയത്തിൽ സിപിഎം

'നാവടക്കണം'; വിവാദ നായകർക്ക് വായ മൂടിക്കെട്ടാൻ പാർട്ടി നിർദ്ദേശം; തിരഞ്ഞെടുപ്പ് ഭയത്തിൽ സിപിഎം

സിപിഎം നേതാക്കളുടെ വിവാദ പ്രസ്താവനകൾ പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ, നേതാക്കൾക്ക് കർശന മുന്നറിയിപ്പുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കളുടെ നാവുപിഴകൾ വോട്ടുകളെ ബാധിക്കുമെന്ന ഭയത്തിലാണ് പാർട്ടി നേതൃത്വം.

മന്ത്രി സജി ചെറിയാൻ, മുതിർന്ന നേതാവ് എ.കെ. ബാലൻ എന്നിവരുടെ വിദ്വേഷ പ്രസ്താവനകൾ പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയതായി സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. തിരഞ്ഞെടുപ്പ് ഗോദയിൽ നിൽക്കുമ്പോൾ ഇത്തരം പ്രസ്താവനകൾ പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് ഉയരുന്ന വിമർശനം. പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമായി സംസാരിക്കുന്നവരെ തള്ളിക്കളയുമെന്നും നേതാക്കൾ ഇനിമേൽ വിവാദങ്ങളിൽപ്പെടാതെ 'നാവടക്കണമെന്നും' എം.വി. ഗോവിന്ദൻ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.

മലപ്പുറത്തെയും കാസർകോട്ടെയും ജനപ്രതിനിധികളുടെ പേരിൽ മതം തിരഞ്ഞ സജി ചെറിയാന്റെ വിദ്വേഷ പരാമർശം വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. മുസ്ലിം സംഘടനകൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മന്ത്രിക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വന്നത്. എന്നാൽ പറഞ്ഞതിൽ തെറ്റുണ്ടെന്ന് സമ്മതിക്കാൻ മന്ത്രി ഇന്നും തയ്യാറായിട്ടില്ല. സമാനമായി, എ.കെ. ബാലൻ നടത്തിയ 'മാറാട്' പ്രസ്താവനയും പാർട്ടിയെ വെട്ടിലാക്കി. ബാലൻ വായ തുറന്നാൽ പാർട്ടിയുടെ വോട്ട് ചോരുമെന്നും തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കരുതെന്നും പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നിന്നുപോലും പരിഹാസമുയർന്നു.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in