Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പരോള്‍ കഴിഞ്ഞ് ജയിലിലെത്തി മൂന്നാഴ്ച; പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവിന് വീണ്ടും പരോള്‍

പരോള്‍ കഴിഞ്ഞ് ജയിലിലെത്തി മൂന്നാഴ്ച; പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവിന് വീണ്ടും പരോള്‍
കണ്ണൂര്‍: പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പയ്യന്നൂരിലെ സിപിഎം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോള്‍ അനുവദിച്ചു. ഒരു മാസത്തെ പരോള്‍ കഴിഞ്ഞ് ജയിലില്‍ തിരിച്ചെത്തി വെറും മൂന്നാഴ്ച പിന്നിടുമ്പോഴാണ് നിഷാദ് വീണ്ടും പുറത്തിറങ്ങുന്നത്. നേരത്തെ നിഷാദ് സമര്‍പ്പിച്ച പരോള്‍ അപേക്ഷ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് തള്ളിയിരുന്നു. ഇതിനെതിരെ നിഷാദ് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായ ഉത്തരവ് നേടിയെടുക്കുകയുമായിരുന്നു. പിതാവിന്റെ അസുഖം ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും പരോള്‍ അനുവദിച്ചിരിക്കുന്നത്. നേരത്തെയും ഇതേ കാരണം പറഞ്ഞ് നിഷാദ് പരോളിലിറങ്ങിയിരുന്നു. പയ്യന്നൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് വി.കെ. നിഷാദ്. ഇക്കഴിഞ്ഞ നവംബര്‍ 25-നാണ് കേസില്‍ നിഷാദിനെയും കൂട്ടുപ്രതിയായ ടി.സി.വി. നന്ദകുമാറിനെയും കോടതി 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. നിലവില്‍ നന്ദകുമാറും പരോളിലാണ് കഴിയുന്നത്.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in