Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മലപ്പുറത്ത് സി.പി.എമ്മില്‍ പടലപ്പിണക്കം; നേതാക്കള്‍ക്കെതിരെ 'കടക്ക് പുറത്ത്' ഫ്ലക്‌സുമായി പ്രവര്‍ത്തകര്‍

മലപ്പുറത്ത് സി.പി.എമ്മില്‍ പടലപ്പിണക്കം; നേതാക്കള്‍ക്കെതിരെ 'കടക്ക് പുറത്ത്' ഫ്ലക്‌സുമായി പ്രവര്‍ത്തകര്‍
നിലമ്പൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മലപ്പുറം ചോക്കാട് സി.പി.എമ്മില്‍ വിഭാഗീയത മറനീക്കി പുറത്ത്. ചോക്കാട് പഞ്ചായത്തിലെ കല്ലാമൂലയില്‍ പാര്‍ട്ടി നേതാവിനും സ്ഥാനാര്‍ത്ഥിക്കുമെതിരെ പ്രവര്‍ത്തകര്‍ പരസ്യമായി ഫ്ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തി. വാര്‍ഡില്‍ പാര്‍ട്ടി പരാജയപ്പെടുകയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. സി.പി.എം നിലമ്പൂര്‍ ഏരിയ കമ്മിറ്റി അംഗം വി.പി. സജീവന്‍, സ്ഥാനാര്‍ത്ഥിയായിരുന്ന കൂരി അലി മാസ്റ്റര്‍ എന്നിവര്‍ക്കെതിരെയാണ് കല്ലാമൂലയില്‍ പ്രതിഷേധം ഉയര്‍ന്നത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇവര്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നാണ് പ്രവര്‍ത്തകരുടെ പ്രധാന ആരോപണം. നേതാക്കളെ പാര്‍ട്ടി തിരുത്തുമെന്നും എന്നാല്‍ പാര്‍ട്ടിയെ ജനം തിരുത്തുമെന്നും കുറിച്ച പ്രവര്‍ത്തകര്‍, ഒറ്റുകൊടുത്ത വര്‍ഗ്ഗവഞ്ചകരായ കുലംകുത്തികള്‍ കടക്ക് പുറത്തെന്നും ഫ്ലക്‌സ് ബോര്‍ഡിലൂടെ ആക്രോശിച്ചു.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Save your stories

Sign in