Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരഞ്ഞെടുപ്പ് ഭീതിയില്‍ പാര്‍ട്ടി; നവീന്‍ ബാബു കേസ് തിരിച്ചടിയാകുമെന്ന് ഭയന്ന് പി.പി. ദിവ്യയെ വെട്ടി നിരത്തി സി.പി.എം

തിരഞ്ഞെടുപ്പ് ഭീതിയില്‍ പാര്‍ട്ടി; നവീന്‍ ബാബു കേസ് തിരിച്ചടിയാകുമെന്ന് ഭയന്ന് പി.പി. ദിവ്യയെ വെട്ടി നിരത്തി സി.പി.എം
  കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കിയത് സി.പി.എം നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിക്ക് കാരണമായ പ്രധാന കാരണങ്ങളില്‍ ഒന്ന് നവീന്‍ ബാബുവിന്റെ ആത്മഹത്യയും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തിയിരുന്നു. പി.പി. ദിവ്യ വീണ്ടും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി ആയാല്‍ നവീന്‍ ബാബുവിന്റെ ആത്മഹത്യ വീണ്ടും ചര്‍ച്ചയാകുമോയെന്ന ആശങ്ക സി.പി.എം നേതൃത്വത്തിനുണ്ട്. ഇതിനെ തുടര്‍ന്നാണ് ദിവ്യയെ ഒഴിവാക്കിയത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ പി.പി. ദിവ്യയെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് മാറ്റിയത്. ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.പി. ദിവ്യയുടെ സ്ഥാനചലനം. ജനാധിപത്യ മഹിള അസോസിയേഷന്റെ കണ്ണൂര്‍ ജില്ല സമ്മേളനത്തില്‍ പി.പി. ദിവ്യയെ ജില്ല ജോയിന്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. സംസ്ഥാന സമ്മേളനത്തില്‍ പി.പി. ദിവ്യ സംസ്ഥാന ഭാരവാഹിത്വത്തില്‍ തുടരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സി.പി.എം നേതൃത്വം നേരിട്ട് ഇടപെട്ടാണ് പി.പി. ദിവ്യയെ സംസ്ഥാന ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റുകയായിരുന്നു. ദിവ്യയെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയത് വാര്‍ത്തയായതോടെ, ദിവ്യ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് വ്യക്തിപരമായി ആവശ്യപ്പെട്ടതാണെന്ന വിശദീകരണവുമായി നേതൃത്വം രംഗത്ത് എത്തിയിട്ടുണ്ട്. പി.പി. ദിവ്യ ആവശ്യപ്പെട്ടതിനനുസരിച്ചാണ് ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കിയത് എന്ന് പി.കെ. ശ്രീമതി വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ നവീന്‍ ബാബുവിന്റെ ആത്മഹത്യ ചര്‍ച്ച ആവാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ദിവ്യയെ ഭാരവാഹിത്വത്തില്‍ നിന്ന് പാര്‍ട്ടി നേതൃത്വം മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതിന്റെ പിന്നിലെ കാരണം. ദിവ്യ ഭാരവാഹിയായാല്‍ പ്രതിപക്ഷം നവീന്‍ ബാബുവിന്റെ ആത്മഹത്യ ചൂണ്ടിക്കാട്ടി പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കുമെന്ന് സി.പി.എം നേതൃത്വം കരുതുന്നുണ്ട്. ആ പ്രചാരണത്തിന്റെ മൂര്‍ച്ച കുറയ്ക്കാനാണ് പി.പി. ദിവ്യയെ മാറ്റി നിര്‍ത്താനുള്ള തീരുമാനം. കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയെ തുടര്‍ന്നാണ് പി.പി. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പി.പി. ദിവ്യയെ സി.പി.എം ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമവും നേതൃത്വം നേരത്തെ നടത്തിയിരുന്നു. നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ ഏക പ്രതിയാണ് പി.പി. ദിവ്യ. പി.പി. ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടി എടുത്തിട്ടും നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരളീയ പൊതുസമൂഹം സി.പി.എം നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുകയാണ്.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in