Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സി.പി.എം വര്‍ഗീയതയുടെ കേന്ദ്രം'; 35 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് സിപിഎം ചാനല്‍ മുഖം റെജി ലൂക്കോസ് ബിജെപിയിൽ

'സി.പി.എം വര്‍ഗീയതയുടെ കേന്ദ്രം'; 35 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് സിപിഎം ചാനല്‍ മുഖം റെജി ലൂക്കോസ് ബിജെപിയിൽ
കേരളത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നാവായി പ്രവര്‍ത്തിച്ചിരുന്ന റെജി ലൂക്കോസ് ബി.ജെ.പിയില്‍ ചേര്‍ന്നു. മൂന്നര പതിറ്റാണ്ടുകാലം ചുവപ്പ് രാഷ്ട്രീയത്തിന് വേണ്ടി വാദിച്ച പ്രമുഖ വ്യക്തി തന്നെ ഒടുവില്‍ കാവി പുതച്ചത് സി.പി.എം നേതൃത്വത്തിന് കനത്ത പ്രഹരമായി. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളും ആശയപരമായ തകര്‍ച്ചയുമാണ് റെജിയുടെ മാറ്റത്തിന് പിന്നിലെന്നാണ് സൂചന. സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടുകളെരൂക്ഷമായ ഭാഷയിലാണ് റെജി ലൂക്കോസ് വിമര്‍ശിച്ചത്. 'ബി.ജെ.പിയെ വര്‍ഗീയവാദികളെന്ന് വിളിക്കുന്ന സി.പി.എം തന്നെയാണ് നിലവില്‍ കേരളത്തില്‍ ഏറ്റവും വലിയ വര്‍ഗീയത പറയുന്നത്. വികസന വിരുദ്ധവും അധഃപതിച്ചതുമായ രാഷ്ട്രീയ ചിന്താഗതിയാണ് സി.പി.എമ്മിന്റേത്,'- അദ്ദേഹം തുറന്നടിച്ചു. 35 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ചാണ് അദ്ദേഹം ഇടത് കൂടാരം വിട്ടത്. റെജി ലൂക്കോസിന്റെ മനംമാറ്റം സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയതോടെ പതിവുപോലെ അദ്ദേഹത്തെ തള്ളിപ്പറയാനുള്ള ശ്രമത്തിലാണ് നേതൃത്വം. റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്നും മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്തതാണ് 'ഇടത് സഹയാത്രികന്‍' എന്ന വിശേഷണമെന്നുമാണ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ വിചിത്രമായ വാദം. എന്നാല്‍ പാര്‍ട്ടിയുടെ ലേബലില്‍ വര്‍ഷങ്ങളോളം ഔദ്യോഗികമായി ചര്‍ച്ചകളില്‍ പങ്കെടുത്ത വ്യക്തിയെ ഒറ്റരാത്രികൊണ്ട് തള്ളിപ്പറയുന്ന സി.പി.എം നിലപാട് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്.

Related articles

See all
Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Save your stories

Sign in