കാസറഗോഡ് കള്ളവോട്ട്: 92 കാരിയുടെ വോട്ട് ചെയ്തത് സിപിഎം നേതാവ്; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
Jaihind TV News Report
Jaihind TV Web Desk
April 19, 2024
1 min read
•
Updated: June 04, 2026
കാസറഗോഡ്: കാസറഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ കല്യാശേരിയില്‍ കള്ളവോട്ട് ചെയ്തതായി പരാതി. 92 വയസുള്ള വൃദ്ധയുടെ വോട്ട് സിപിഎം പ്രാദേശിക നേതാവ് രേഖപ്പെടുത്തി എന്നാണ് പരാതി. സംഭവത്തില്‍ പോളിംഗ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. 'വീട്ടിലെ വോട്ട്' സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കല്യാശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് സംഭവം നടന്നത്.
92 വയസുള്ള ദേവി വീട്ടില്‍ വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശേരി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്‍റുമായ ഗണേശന്‍ വോട്ടു ചെയ്തുവെന്നാണ് പരാതി. ഗണേശന്‍ വോട്ടു ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. സംഭവത്തില്‍ യുഡിഎഫ് പരാതി നല്‍കിയതിന് പിന്നാലെ നാലു പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ കണ്ണൂര്‍ ജില്ലാ കളക്ടര്‍ നടപടിയെടുത്തു. പോളിംഗിലെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സിപിഎം നേതാവ് വോട്ടു ചെയ്യുന്നതിന്‍റെ സിസി ടിവി ദൃശ്യമാണ് പുറത്തു വന്നിട്ടുള്ളത്.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കും പോലീസ് അന്വേഷണത്തിനും കളക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്‍റ്, മൈക്രോ ഒബ്‌സര്‍വര്‍, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. കള്ളവോട്ടില്‍ കണ്ണവം പോലീസ് കേസെടുത്തിട്ടുമുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10