പാര്‍ട്ടിയെയും മുന്നണിയെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു; കെ. കെ. ശിവരാമനെതിരെ സി.പി.ഐയുടെ അച്ചടക്ക നടപടി; എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കി
ഇടുക്കി: സി.പി.ഐ മുന്‍ ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ അറിയിച്ചു. പാര്‍ട്ടിയെയും മുന്നണിയെയും ദുര്‍ബലപ്പെടുത്തുന്ന തരത്തിലാണ് ശിവരാമന്‍ പ്രവര്‍ത്തിച്ചതെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി കമ്മിറ്റികളില്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ ശിവരാമന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിക്കുകയായിരുന്നു എന്ന് സലിംകുമാര്‍ പറഞ്ഞു. മുതിര്‍ന്ന നേതാവും ദീര്‍ഘകാലം പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയുമായിരുന്ന കെ. കെ. ശിവരാമന്റെ ഭാഗത്തുനിന്നുണ്ടായ ഈ പ്രവര്‍ത്തനം ഗുരുതരമായ അച്ചടക്ക ലംഘനമായാണ് പാര്‍ട്ടി കണക്കാക്കുന്നത്.
ഇതേതുടര്‍ന്നാണ് അദ്ദേഹത്തെ നിലവിലുള്ള എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇനിമുതല്‍ ഒരു സാധാരണ പാര്‍ട്ടി മെമ്പര്‍ മാത്രമായി കെ. കെ. ശിവരാമന് തുടരാമെന്നും സി.പി.ഐ ജില്ലാ കൗണ്‍സില്‍ യോഗത്തിന് ശേഷം സലീം കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.