Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സി.ഒ.ടി നസീർ വധശ്രമക്കേസ്; എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ മൊഴിയെടുക്കും

സി.ഒ.ടി നസീർ വധശ്രമക്കേസ്; എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ മൊഴിയെടുക്കും
സി.ഒ.ടി നസീർ വധശ്രമ കേസിൽ പോലീസ് എ.എൻ ഷംസീർ എം.എൽ.എയുടെ മൊഴിയെടുക്കും. എ.എൻ ഷംസീറിന്‍റെ മൊഴി അടുത്തുതന്നെ രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി. തനിക്കെതിരായ വധശ്രമത്തില്‍ എ.എൻ ഷംസീർ എം.എൽ.എയ്ക്ക് പങ്കുണ്ടെന്ന് സി.ഒ.ടി നസീർ പൊലീസിന് മൊഴി നൽകിയിരുന്നു. വധശ്രമ ഗൂഢാലോചന നടന്നത് ഷംസീറിന്‍റെ വാഹനത്തിൽ വെച്ചാണെന്ന് കേസിലെ പ്രതിയായ പൊട്ടിയൻ സന്തോഷും മൊഴി നൽകിയിരുന്നു. ഷംസീറിന്‍റെ സഹോദരൻ ഷഹീറിന്‍റെ ഉടമസ്ഥതയിലാണ് ഈ കാർ. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം കാർ കസ്റ്റഡിയിലെടുത്ത പൊലീസ് ഷംസീറിന്‍റെ സഹോദരന്‍റെ മൊഴി എടുക്കുകയും ചെയ്തു. തന്‍റെ കാർ ഷംസീറും, കേസിലെ മറ്റൊരു പ്രതി എൻ.കെ രാഗേഷും ഉപയോഗിക്കാറുണ്ടെന്നാണ് ഷംസീറിന്‍റെ സഹോദരൻ ഷഹീർ പൊലീസിന് മൊഴി നൽകിയത്. ഇതിനെ തുടർന്നാണ് എ.എൻ ഷംസീർ എം.എൽ.എയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. നോട്ടീസ് നൽകിയായിരിക്കും മൊഴി എടുക്കുക എന്നാണ് സൂചന. രഹസ്യമായി മൊഴി എടുക്കാനുള്ള നീക്കവും പോലീസ് നടത്തുന്നുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in