Logo
CHANGE MODE
Fri, Jun 05, 2026 • 06:28 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കനത്ത മഴ: നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; കണ്ണൂരില്‍ കനത്ത നാശനഷ്ടം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 20, 2025
1 min read Updated: June 05, 2026
Share:

കനത്ത മഴ: നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; കണ്ണൂരില്‍ കനത്ത നാശനഷ്ടം
കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ കനത്ത നാശനഷ്ടം. ദേശിയ പാത നിര്‍മ്മാണം നടക്കുന്ന കണ്ണൂരിലെ കുപ്പം, പിലാത്തറ, പാപ്പിനിശ്ശേരി, ചാല, എന്നിവിടങ്ങളില്‍ വീടുകളില്‍ ചെളിയും വെള്ളവും കയറി. അശാസ്ത്രിയ നിര്‍മ്മാണമാണ് ചെളിവെള്ളം വീടുകളില്‍ കയറാന്‍ കാരണമെന്ന് നാട്ടുകാര്‍. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ വൈകീട്ട് തുടങ്ങിയ മഴ തോരാതെ പെയ്യുകയാണ്. കണ്ണൂര്‍ കുറുവയില്‍ രണ്ട് വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീടുകള്‍ക്ക് കേടുപാടുണ്ടായി. കൊയ്യത്ത് മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു .തലശ്ശേരി റെയില്‍വെ സ്റ്റേഷനിലേക്കുള്ള പ്രധാന റോഡില്‍ വെള്ളം ഉയര്‍ന്നത് യാത്രക്കാര്‍ ദുരിതത്തിലാക്കി.. പിലാത്തറയില്‍ ദേശീയപാത സര്‍വീസ് റോഡില്‍ വെളളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.കനത്ത മഴയില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രി വളപ്പിലെ പഴയ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നുവീണു. പ്രവര്‍ത്തിക്കാത്ത കെട്ടിടമാണ് തകര്‍ന്ന് വീണത്. ദേശീയപാത നിര്‍മാണം നടക്കുന്ന പാപ്പിനിശ്ശേരി വേളാപുരത്തും വെള്ളക്കെട്ടുണ്ട്. താഴെ ചൊവ്വയില്‍ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ഓടകള്‍ അടഞ്ഞതിനെ തുടര്‍ന്നാണ് വെളളം കയറിയത്. കോര്‍പ്പറേഷന്‍ തൊഴിലാളികളെത്തി ഓട വൃത്തിയാക്കിയത് ആശ്വാസമായി. ദേശിയ പാത നിര്‍മ്മാണം നടക്കുന്ന തളിപ്പറമ്പ് കുപ്പത്ത് ദേശീയ പാത നിര്‍മ്മാണം നടക്കുന്ന ഇടങ്ങളില്‍ വീടുകളില്‍ ചെളി വെള്ളം കയറി. കുപ്പം സി എച്ച് നഗറിലെ വീടുകളിലാണ് ചെളിവെള്ളം കയറിയത്.റോഡിന്റെ അശാസ്ത്രിയ നിര്‍മ്മാണമാണ് വെള്ളം കയറാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് ആളുകള്‍ ഭീതിയോടെയാണ് കഴിയുന്നത്.ദേശിയ പാത നിര്‍മ്മാണം നടക്കുന്ന ഇടങ്ങളില്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10