പാർട്ടിക്ക് സ്വന്തം സ്ഥലം നൽകിയ സ്വാതന്ത്ര്യ സമര സേനാനിയുടെ ചെറുമകൾക്ക് വീടൊരുക്കാൻ കോൺഗ്രസ്
Jaihind TV News Report
Jaihind TV Web Desk
September 07, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : അര നൂറ്റാണ്ടിന് മുന്നേ പാർട്ടിക്ക് സ്വന്തം സ്ഥലം നൽകിയ സ്വാന്തന്ത്ര്യ സമര സേനാനിയുടെ ചെറുമകൾക്ക് വീടൊരുക്കാൻ കോൺഗ്രസ്. സാമ്പത്തിക പരാധീനതയിൽപ്പെട്ട വെട്ടത്ത് ആർ പൊന്നന്‍റെ ചെറുമകൾ ലളിതയ്ക്കാണ് കോണ്‍ഗ്രസ് വീടൊരുക്കുന്നത്.
കടക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് വീട് വെച്ചുനൽകുന്നത്. തറക്കല്ലിടൽ ചടങ്ങ് മുൻ എംഎൽഎ കെ.എസ് ശബരീനാഥൻ നിർവഹിച്ചു . സർക്കാരിന്‍റെ ഭവന നിർമ്മാണ പദ്ധതി ഒച്ചിഴയുന്ന വേഗത്തിലാണെന്നും ചികിത്സ ധനസഹായ പദ്ധതികൾ ഗുണഭോക്താക്കളിലേക്ക് എത്തുന്നില്ലെന്നും ശബരീനാഥൻ പറഞ്ഞു.
അനവധി സ്വാതന്ത്ര്യ സമര സേനാനികൾക്ക് ജന്മം നൽകിയ നാടാണ് കടക്കാവൂർ. 1960 കളിൽ ദേശസ്നേഹികളായ കോൺഗ്രസുകാരുടെ പ്രയത്നത്തിന്‍റെ ഫലമായാണ് കടക്കാവൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് നിർമ്മിച്ചത്. വെട്ടത്ത് ആർ. പൊന്നൻ സംഭാവനയായി അന്നത്തെ കെപിസിസി പ്രസിഡന്‍റിന് കൈമാറിയ സ്ഥലത്താണ് 1960 ൽ പാർട്ടി ഓഫീസിന്‍റെ പണി ആരംഭിക്കുന്നത്.
മുനീർ പള്ളിക്കൽ, അബ്ദുൽ ജബ്ബാർ എന്നിവർ ഭവന നിർമ്മാണത്തിനുള്ള ആദ്യധനസഹായം നൽകി. പൊതുജന പങ്കാളിത്തത്തോടെയാണ് ഭവന നിർമ്മാണം പൂർത്തിയാക്കുക എന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. തറക്കല്ലിടൽ ചടങ്ങിൽ എം.ജെ ആനന്ദ്, വിശ്വനാഥൻ നായർ, ബി.എസ് അനൂപ്, അഡ്വ. റസൂൽ ഷാൻ, രാധാമണി ടീച്ചർ, ഓമന, വസന്ത, ബീന രാജീവ്, സജികുമാർ, അൻസാർ, ജയന്തി സോമൻ, ലല്ലു കൃഷ്ണൻ, മിനി, നബീൽ കണിയാപുരം, ബാജു, സന്തോഷ്, സുധീർ, അനു തുടങ്ങിയവർ സംസാരിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10