Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ല; സജി ചെറിയാൻ ബിജെപിയേക്കാൾ വലിയ വർഗീയവാദി'- കെ. മുരളീധരൻ

'വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ല; സജി ചെറിയാൻ ബിജെപിയേക്കാൾ വലിയ വർഗീയവാദി'- കെ. മുരളീധരൻ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നടത്തിയ കടന്നാക്രമണങ്ങളിൽ പ്രതിപക്ഷ നേതാവിന്  ശക്തമായ പിന്തുണയുമായി കെ. മുരളീധരൻ രംഗത്തെത്തി. വർഗീയതയ്ക്കെതിരായ നിലപാടിൽ വി.ഡി. സതീശന് പാർട്ടിയുടെ പരിപൂർണ്ണ പിന്തുണയുണ്ടെന്നും ആര് വിമർശിച്ചാലും അതിനെ പ്രതിരോധിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. സജി ചെറിയാന്റെ വിവാദ പ്രസ്താവന സിപിഎം പൂർണ്ണമായും സംഘപരിവാർ അവസ്ഥയിലേക്ക് മാറിയതിന്റെ തെളിവാണ്. ബിജെപി പോലും പറയാത്ത കാര്യങ്ങളാണ് സിപിഎം മന്ത്രി പറയുന്നത്. സാമുദായിക ഐക്യത്തെ കോൺഗ്രസ് എതിർക്കുന്നില്ലെന്നും എന്നാൽ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിച്ചാൽ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നേരത്തെ, സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ സതീശൻ സഭാ സിനഡ് യോഗത്തിൽ പോയത് എന്തിനായിരുന്നു എന്ന് സുകുമാരൻ നായർ ചോദിച്ചിരുന്നു. സതീശൻ 'ഇന്നലെ പൂത്ത തകര'യാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരിഹാസം. ഈ വ്യക്തിപരമായ അധിക്ഷേപങ്ങളോടാണ് കോൺഗ്രസ് നേതാക്കൾ  കൂട്ടായി പ്രതികരിച്ചിരിക്കുന്നത്.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in