Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഇനി 90 ദിവസങ്ങൾ മാത്രം; അനീതിയുടെ കസേരകൾ ഇളകും'; 'കടക്ക് പുറത്ത്' ക്യാമ്പയിനുമായി കോൺഗ്രസ്

'ഇനി 90 ദിവസങ്ങൾ മാത്രം; അനീതിയുടെ കസേരകൾ ഇളകും';  'കടക്ക് പുറത്ത്' ക്യാമ്പയിനുമായി കോൺഗ്രസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ 'കടക്ക് പുറത്ത്' പരാമർശത്തെ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസിന്റെ പുതിയ സോഷ്യൽ മീഡിയ ക്യാമ്പയിൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിനെതിരെ ജനവികാരം ഉണർത്തുക എന്ന ലക്ഷ്യത്തോടെ ഇനി 'കടക്ക് പുറത്ത്' കാലം എന്ന പേരിലാണ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

ഭരണമാറ്റത്തിന് ഇനി വെറും 90 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്ന് ഓർമ്മിപ്പിക്കുന്ന പോസ്റ്ററുകൾ കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം പങ്കുവെച്ചു കഴിഞ്ഞു. "അനീതിയുടെ കസേരകൾ ഇളകും, ഇനി 'കടക്ക് പുറത്ത്' കാലം എന്ന ശക്തമായ ക്യാപ്ഷനോടെയുള്ള ഈ പോസ്റ്ററുകൾ അണികൾക്കിടയിലും സോഷ്യൽ മീഡിയയിലും ഇതിനോടകം തരംഗമായി മാറിയിട്ടുണ്ട്.

കഴിഞ്ഞ കാലങ്ങളിലെ ഭരണവിരുദ്ധ വികാരങ്ങളെയും മുഖ്യമന്ത്രിയുടെ മുൻകാല പരാമർശങ്ങളെയും കോർത്തിണക്കി ജനങ്ങളിലേക്ക് എത്തിക്കാനാണ് കോൺഗ്രസ് ഈ നീക്കത്തിലൂടെ ശ്രമിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമായ സൈബർ പോരാട്ടങ്ങൾക്ക് ഈ ക്യാമ്പയിൻ വഴിതുറക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in