Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പ്രചാരണ സമിതിയെ രമേശ് ചെന്നിത്തല നയിക്കും; ശശി തരൂര്‍ സഹഅധ്യക്ഷന്‍

നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പ്രചാരണ സമിതിയെ രമേശ് ചെന്നിത്തല നയിക്കും; ശശി തരൂര്‍ സഹഅധ്യക്ഷന്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ സജീവമാക്കി കോണ്‍ഗ്രസ്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള സുപ്രധാന സമിതികളെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. മുന്‍ പ്രതിപക്ഷ നേതാവും പ്രവര്‍ത്തകസമിതി അംഗവുമായ രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി അധ്യക്ഷനായി നിയോഗിച്ചു. തിരുവനന്തപുരം എം.പി ശശി തരൂര്‍ ആണ് പ്രചാരണ സമിതിയുടെ സഹഅധ്യക്ഷന്‍. ഷാഫി പറമ്പില്‍ എം പിയെ കണ്‍വീനറായും ചുമതലപ്പെടുത്തി. രമേശ് ചെന്നിത്തല ഉള്‍പ്പെടെ പത്ത് അംഗങ്ങളാണ് ഈ സമിതിയിലുള്ളത്. തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള സമിതിയുടെ ചെയര്‍മാനായി ബെന്നി ബഹനാന്‍ എം.പിയെ തിരഞ്ഞെടുത്തു. കൊടിക്കുന്നില്‍ സുരേഷ് എം.പിയാണ് ഈ സമിതിയുടെ സഹഅധ്യക്ഷന്‍. അതേസമയം മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി കെ.പി.സി.സി നേതൃയോഗം തിങ്കളാഴ്ച തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്ത് ചേരും. താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നതിനും ഈ യോഗം നിര്‍ണ്ണായകമാകും.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in