Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു; ഫെബ്രുവരി 20 മുതല്‍ ബൂത്ത് തല ഭവന സന്ദര്‍ശനം

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു; ഫെബ്രുവരി 20 മുതല്‍ ബൂത്ത് തല ഭവന സന്ദര്‍ശനം
നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 20 മുതല്‍ 28 വരെ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബൂത്ത് തലത്തില്‍ ഭവന സന്ദര്‍ശനം നടത്താന്‍ കെ പി സി സി നേതൃയോഗം തീരുമാനിച്ചു. നേതാക്കള്‍ അവരവരുടെ പ്രദേശങ്ങളില്‍ ഭവന സന്ദര്‍ശനത്തിന് നേതൃത്വം നല്‍കും. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ലഘുലേഖ ഭവന സന്ദര്‍ശന വേളയില്‍ വിതരണം ചെയ്യും. തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. യുഡിഎഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയിലേയും ആഗോള അയ്യപ്പ സംഗമത്തിന്റെയും മറവില്‍ വന്‍ അഴിമതി നടത്തിയവരെയും സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. അയ്യപ്പ സംഗമ നടത്തിപ്പുമായി ബന്ധപ്പെട്ട് പണാപഹരണത്തിന് വന്‍ ഗൂഢാലോചന നടത്തുകയും കൃത്രിമ രേഖ ചമക്കുകയും ചെയ്തു. ഇതിന് നേതൃത്വം നല്‍കിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. സി പി എം ക്രിമിനലുകള്‍ക്ക് ഒരു നിയമവും സാധാരണ ജനങ്ങള്‍ക്ക് മറ്റൊരു നിയമവുമാണ്. നിയമ സംവിധാനത്തെ വെല്ലുവിളിച്ച് അരാജകത്വത്തിലേക്കാണ് എല്‍ഡി എഫ് സര്‍ക്കാര്‍ കേരളത്തെ നയിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി , എഐസിസി നിരീക്ഷകരായ സച്ചിന്‍ പൈലറ്റ്, കെ ജെ ജോര്‍ജ്, കനയ്യ കുമാര്‍,യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പിസി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എ മാര്‍തുടങ്ങിയവരും പങ്കെടുത്തു.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in