കൊവിഡ് പ്രതിരോധത്തിന് പിഎംകെയര്‍ ട്രസ്റ്റുമായി മോദി; ദുരിതാശ്വാസ നിധിയില്‍ ഉപയോഗിക്കാതെ 3800 കോടിയുള്ളപ്പോള്‍ പുതിയ ട്രസ്റ്റ് എന്തിനെന്ന് കോണ്‍ഗ്രസ്
Jaihind TV News Report
Jaihind TV Web Desk
March 31, 2020
1 min read
•
Updated: June 09, 2026
കൊവിഡ് പ്രതിരോധത്തിനായി പിഎം കെയര്‍ എന്ന പേരില്‍ പുതിയ ട്രസ്റ്റ് രൂപീകരിച്ചതിനെതിരെ കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 3800 കോടിയുള്ളപ്പോള്‍ പുതിയൊരു ട്രസ്റ്റ് രൂപീകരിക്കുന്നതെന്തിനാണെന്ന് കോണ്‍ഗ്രസ് ചോദിച്ചു. ശശി തരൂര്‍ എം.പിയും ഇതിനെതിരെ രംഗത്തെത്തി.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേര് മാറ്റുന്നതിന് പകരം അധിക ചെലവുണ്ടാക്കുന്ന, പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്ന ഈ പ്രക്രിയ ഇപ്പോഴെന്തിനാണ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. ഇതിന് പ്രധാനമന്ത്രി രാജ്യത്തോട് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
https://twitter.com/ShashiTharoor/status/1244500842469683200
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10