Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്വാഗതപ്രസംഗം നീണ്ടു, വേദിയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി; പഞ്ചായത്ത് പ്രസിഡന്‍റിന് ശകാരം

സ്വാഗതപ്രസംഗം നീണ്ടു, വേദിയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി; പഞ്ചായത്ത് പ്രസിഡന്‍റിന് ശകാരം
കൊല്ലത്ത് സര്‍ക്കാറിന്‍റെയും പാര്‍ട്ടിയുടെയും പൊതുപരിപാടികളില്‍ ഉരിയാടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യപരിപാടിയില്‍ സ്വാഗതപ്രസംഗം നീണ്ടുപോയതിനെത്തുടര്‍ന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ മുഖ്യമന്ത്രി ശകാരിച്ചു. അതേസമയം സംഭവം വിവാദമായതോടെ തുടര്‍ച്ചയായ പരിപാടികള്‍ മൂലമുള്ള തൊണ്ടവേദനയെ തുടര്‍ന്നാണ് മുഖ്യമന്ത്രി സംസാരിക്കാതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. സര്‍ക്കാരിന്‍റെയും സി.പി.എമ്മിന്‍റേതുമുള്‍പ്പെടെ അഞ്ച് പരിപാടികളാണ് മുഖ്യമന്ത്രി പിണറായി വിജയന് കൊല്ലത്തുണ്ടായിരുന്നത്. കൊല്ലം ജില്ലാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമായിരുന്നു ആദ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സി രാധാമണി സ്വാഗത പ്രസംഗം നീട്ടിയതോടെയാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. സ്വാഗതപ്രസംഗം നീണ്ടുപോയതിന് രാധാമണിയെ മുഖ്യമന്ത്രി ശകാരിക്കുകയും ചെയ്തു. മന്ത്രി കെ.കെ ശൈലജ ജില്ലാ പ്രസിഡന്‍റിനോട് പ്രസംഗം ചുരുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നാല്‍പതോളം പേരുകള്‍ പറഞ്ഞ് പ്രസംഗം തുടരുന്നതിനിടെ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു. തുടർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന മുഖ്യമന്ത്രി പക്ഷേ ഉദ്ഘാടന പ്രസംഗം നടത്താതെ മടങ്ങുകയും ചെയ്തു. അതേ സമയം ആരോഗ്യകാരണങ്ങളാലാണ് മുഖ്യമന്ത്രി സംസാരിക്കാതിരുന്നത് എന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ആദ്യപരിപാടിക്ക് ശേഷം നടന്ന കൊല്ലം കോര്‍പറേഷന്‍റെ വീടുകളുടെ താക്കോല്‍ ദാനവും ദേശാഭിമാനി പ്രിന്‍റിംഗ് പ്രസ് ഉദ്ഘാടനവും അടക്കം നാല് പരിപാടികളിലും പങ്കെടുത്ത് മുഖ്യമന്ത്രി മടങ്ങി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in