Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഒടുവില്‍ എസ്.എഫ്.ഐയെ തള്ളി മുഖ്യമന്ത്രിയും

ഒടുവില്‍ എസ്.എഫ്.ഐയെ തള്ളി മുഖ്യമന്ത്രിയും
യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തില്‍ എസ്.എഫ്.ഐയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കോളേജിൽ നടന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണെന്നും സർക്കാർ എന്ന നിലയിൽ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി. യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷവും കത്തിക്കുത്തും അറസ്റ്റും മാത്രമല്ല മുഖ്യപ്രതിയുടെ വീട്ടിൽ നിന്നും യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐയുടെ യൂണിറ്റ് മുറിയിൽ നിന്നും സർവ്വകലാശാല ഉത്തക്കടലാസുകൾ അടക്കം പിടിച്ചെടുത്ത സാഹചര്യത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. സർവ്വകലാശാല പരീക്ഷ നടത്തിപ്പ് മുതൽ പിഎസ്‌സിയുടെ വിശ്വാസ്യത വരെ ചോദ്യം ചെയ്യപ്പെട്ട നിലയിലേക്കും കാര്യങ്ങളെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരായ തോമസ് ഐസകും ജി സുധാകരനും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും എല്ലാം യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന ആക്രമണങ്ങളെ തള്ളിപ്പറഞ്ഞിരുന്നു. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അക്രമത്തെ അപലപിച്ച് ഫേസ്ബുക്ക് പോസ്റ്റുമിട്ടു. ഇതിനെല്ലാം പിന്നാലെയാണ് ശക്തമായ നടപടിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും ആരെയും സംരക്ഷിക്കില്ലെന്നും ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തുന്നത്. അതിനിടെ അഖിലിനെ കുത്തിയ കേസിൽ അറസ്റ്റിലായ ശിവരഞ്ജിത്തിനെയും നസീമിനെയും ഈമാസം 29 വരെ റിമാൻഡ് ചെയ്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in