Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സത്യപ്രതിജ്ഞാ വാചകം തിരുത്തി എസ്.എഫ്.ഐ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നാടകീയ രംഗങ്ങള്‍; വി.സി ചടങ്ങ് റദ്ദാക്കി ഇറങ്ങിപ്പോയി

സത്യപ്രതിജ്ഞാ വാചകം തിരുത്തി എസ്.എഫ്.ഐ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നാടകീയ രംഗങ്ങള്‍; വി.സി ചടങ്ങ് റദ്ദാക്കി ഇറങ്ങിപ്പോയി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നാടകീയ രംഗങ്ങള്‍. എസ്.എഫ്.ഐ പ്രതിനിധികളായ ഭാരവാഹികള്‍ സത്യപ്രതിജ്ഞാ വാചകത്തില്‍ മാറ്റം വരുത്തിയതിനെത്തുടര്‍ന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചടങ്ങ് ഔദ്യോഗികമായി റദ്ദാക്കുകയും ചെയ്തു. ഭരണഘടനാപരമോ ഈശ്വരനാമത്തിലോ ഉള്ള സത്യപ്രതിജ്ഞാ വാചകങ്ങള്‍ക്ക് പകരം, 'നവലോക ക്രമത്തിനായുള്ള പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അനശ്വര രക്തസാക്ഷികളുടെ പേരില്‍' എന്ന് തുടങ്ങുന്ന വാചകങ്ങളാണ് എസ്.എഫ്.ഐ ഭാരവാഹികള്‍ ഉപയോഗിച്ചത്. സത്യപ്രതിജ്ഞാ വാചകങ്ങളില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന് വി.സി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് ഭാരവാഹികള്‍ സത്യപ്രതിജ്ഞ തുടര്‍ന്നതോടെ വി.സി വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് ചടങ്ങ് അസാധുവായതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി യു.ഡി.എസ്.എഫ് നേതാക്കളെ മര്‍ദിച്ച കേസില്‍ പ്രതിയായ ഡി.എസ്.യു ചെയര്‍മാന്‍ അമര്‍ദേവ് ഒളിവില്‍ കഴിയുന്നതിനാലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നീണ്ടുപോയത്. ഇന്നലെ ചടങ്ങിനെത്തിയ അമര്‍ദേവ് സത്യപ്രതിജ്ഞാ വിവാദത്തിന് പിന്നാലെ പോലീസിനെ വെട്ടിച്ച് വീണ്ടും ഒളിവില്‍ പോയെന്ന് കെ.എസ്.യു നേതൃത്വം ആരോപിച്ചു.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Save your stories

Sign in