Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട്ടിലും നിലമ്പൂർ താലൂക്ക് പരിധിയിലും ബിഎസ്എൻഎൽ സേവനം മൂന്ന് നാൾ സൗജന്യം

വയനാട്ടിലും നിലമ്പൂർ താലൂക്ക് പരിധിയിലും ബിഎസ്എൻഎൽ സേവനം മൂന്ന് നാൾ സൗജന്യം
  കല്‍പ്പറ്റ: വയനാട് ജില്ലയിലും നിലമ്പൂർ താലൂക്കിലും 3 ദിവസത്തേക്കു പരിധിയില്ലാതെ കോളും ഡേറ്റയും സൗജന്യമായി നൽകി ബിഎസ്എൻഎൽ. ഇതിനൊപ്പം 100 എസ്എംഎസും പ്രതിദിനം സൗജന്യമായിരിക്കും. വയനാട് രക്ഷാദൗത്യത്തിനു പിന്തുണ നൽകുന്നതിനാണു ഈ തീരുമാനമെന്നു ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു. ചൂരൽമല, മുണ്ടക്കൈ ഗ്രാമങ്ങളിൽ സൗജന്യ കണക്ഷനും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ചൂരൽമലയിലെ ഏക മൊബൈൽ ടവർ ബിഎസ്എൻഎല്ലിന്‍റെതാണ്. തടസ്സമില്ലാതെ സേവനം നൽകുന്നതിനൊപ്പം ചൂരൽമല, മേപ്പാടി മൊബൈൽ ടവറുകൾ 4ജിയിലേക്ക് മാറ്റിയിട്ടുമുണ്ട്. സാധാരണ 4ജി സ്പെക്ട്രത്തിനൊപ്പം 700 മെഗാഹെർട്സ് ഫ്രീക്വൻസിയും ഇവിടെ ലഭ്യമാക്കിയതായും അധികൃതർ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന് പ്രത്യേക ടോൾ ഫ്രീ നമ്പറും ജില്ലാ ആസ്ഥാനത്തേക്ക് അതിവേഗ ഇന്റർനെറ്റ് കണക്‌ഷനുകളും മൊബൈൽ സേവനവും ബിഎസ്എൻഎൽ ഒരുക്കിയിട്ടുണ്ട്. ദുരിതാശ്വാസ കോഓർഡിനേറ്റർമാർക്കായി അതിവേഗ ഇന്‍റര്‍നെറ്റും ലഭ്യമാക്കിയതായി അധികൃതർ പറഞ്ഞു.

Related articles

See all
Latest News

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; സമയക്രമം ഇങ്ങനെ

Latest News

മകളേ മാപ്പ്… വണ്ടിപ്പെരിയാർ കേസിലെ ഗുരുതര അനാസ്ഥക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്ര...

Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Save your stories

Sign in