Logo
Sun, Jun 14, 2026 • 03:55 PM
LIVE TV
Watch

No business videos available

No Middle East videos available

ഡല്‍ഹിയില്‍ വീണ്ടും ബോംബ് ഭീഷണി; നിരവധി ആശുപത്രികള്‍ക്കും സന്ദേശം, ആശങ്കയില്‍ ജനങ്ങള്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 14, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ഡല്‍ഹിയില്‍ വീണ്ടും ബോംബ് ഭീഷണി; നിരവധി ആശുപത്രികള്‍ക്കും സന്ദേശം, ആശങ്കയില്‍ ജനങ്ങള്‍
  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ബോംബ് ഭീഷണി. ദിവസങ്ങളായി ഡല്‍ഹിയില്‍ ബോംബ് ഭീഷണി  തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍  വലിയ തോതിലുള്ള ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇത്തവണ നിരവധി ആശുപത്രികള്‍ക്ക് ഇ-മെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്. ഭീഷണി സന്ദേശത്തെ തുടർന്ന് ആശുപത്രികളിലെല്ലാം ശക്തമായ പരിശോധനയാണ് നടക്കുന്നത്. ദീപ് ചന്ദ് ബന്ധു, ജിടിബി, ദാദാ ദേവ്, ഹേഡ്ഗേവാർ ഉൾപ്പടെയുള്ള ആശുപത്രികൾക്കെതിരെയാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.  നേരത്തെ സ്വകാര്യ സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി സന്ദേശമുണ്ടായിരുന്നു. നൂറിലേറെ സ്കൂളുകള്‍ക്ക് നേരെയായിരുന്നു ഭീഷണി. എന്നാല്‍ സന്ദേശം വ്യാജമായിരുന്നു എന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു.  വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ഭീഷണി സന്ദേശം എത്തി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10