Logo
Sat, Jun 13, 2026 • 11:05 PM
LIVE TV
Watch

No business videos available

No Middle East videos available

യുവാവുമായി ലൈംഗിക ബന്ധം: 55കാരനായ ബി.ജെ.പി നേതാവിന്റെ വീഡിയോ പുറത്ത്: ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ യുവമോര്‍ച്ച പ്രവര്‍ത്തകനായ യുവാവിനെ കാണാതായി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 12, 2019
1 min read Updated: June 09, 2026
SHARE:
SAVE: Login to save

യുവാവുമായി ലൈംഗിക ബന്ധം: 55കാരനായ ബി.ജെ.പി നേതാവിന്റെ വീഡിയോ പുറത്ത്: ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ യുവമോര്‍ച്ച പ്രവര്‍ത്തകനായ യുവാവിനെ കാണാതായി
യുവമോര്‍ച്ച പ്രവര്‍ത്തകനായ ചെറുപ്പക്കാരനുമായി ബി.ജെ.പി ദേശീയ നേതാവ് പ്രദീപ് ജോഷി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ പുറത്തായി. യുവാവുമായുള്ള ചാറ്റിന്റെ വിവിധ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് വീഡിയോയും പുറത്തുവന്നിരിക്കുന്നത്. അതേസമയം, യുവാവിനെ 20 ദിവസമായി കാണാനില്ലെന്നും ഇയാള്‍ കൊല്ലപ്പെട്ടിരിക്കാമെന്നും ഇയാളുടെ കുടുംബം ആരോപിച്ചു. 55 വയസ്സുള്ള പ്രദീപ് ജോഷിയുമായി അടുപ്പമുള്ള 25 വയസ്സുള്ള ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ആദ്യം പുറത്തായത്. തുടര്‍ന്നാണ് വീഡിയോ പ്രചരിക്കുന്നത്.. ഈയിടെയായി ജോഷി തന്നെ പരിഗണിക്കുന്നില്ലെന്നും മറ്റ് ചെറുപ്പക്കാരുമായി അടുപ്പമുണ്ടെന്നും യുവാവ് പരാതി പറയുന്ന സന്ദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ചാറ്റിലെ വരികള്‍. തിരക്കായതിനാലാണ് കൂടെ കൊണ്ടുപോകാത്തതെന്ന് പ്രദീപ് ജോഷി മറുപടി പറയുന്നതും ഇതിലുണ്ട്. ഐ ലവ് യൂ എന്ന വാചകത്തോടെയാണ് യുവാവ് ചാറ്റ് അവസാനിപ്പിക്കുന്നത്. സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രദീപ് ജോഷി, ബിജെപി ഉജ്ജയ്ന്‍ ഡിവിഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണമാരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10