Logo
Wed, Jun 24, 2026 • 02:27 AM
LIVE TV
Watch

No business videos available

No Middle East videos available

ഇൻഷുറൻസ് തുക തട്ടാൻ സ്വന്തം കാർ കത്തിച്ച ബിജെപി ജില്ലാ സെക്രട്ടറി അറസ്റ്റില്‍ l വീഡിയോ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 18, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ഇൻഷുറൻസ് തുക തട്ടാൻ സ്വന്തം കാർ കത്തിച്ച ബിജെപി ജില്ലാ സെക്രട്ടറി അറസ്റ്റില്‍ l വീഡിയോ
ചെന്നൈ : ഇൻഷുറൻസ് തുക തട്ടാൻ ശ്രമിച്ച ബിജെപി നേതാവ് പിടിക്കപ്പെട്ടു. ഇൻഷുറന്‍സ് തുക കൈക്കലാക്കാന്‍ വേണ്ടി സ്വന്തം കാർ കത്തിക്കുകയും പിന്നീട് പോലീസില്‍ പരാതി നല്‍കുകയും ചെയ്ത ബിജെപി തിരുവള്ളൂർ വെസ്റ്റ്  ജില്ലാ സെക്രട്ടറി സതീഷ് കുമാർ (48) ആണ് അറസ്റ്റിലായത്. ഈ മാസം 14ന് രാത്രിയിലായിരുന്നു കാർ കത്തിച്ചത്. ചെന്നൈ മധുരവായൽ കൃഷ്ണാനഗറിലെ വീടിനുമുന്നിൽ നിർത്തിയിട്ട വെള്ള നിറത്തിലുള്ള മഹീന്ദ്ര സ്കോർപ്പിയോ കാറാണ് സതീശഷ് കത്തിച്ചത്.  എന്നാൽ മറ്റാരോ കത്തിച്ചതാണെന്ന തരത്തിൽ കുടുംബം പരാതി നൽകുകയുമായിരുന്നു. പിന്നീട് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. class="twitter-tweet">

Tamil Nadu BJP district secretary of Tiruvallur West, Sathish Kumar arrested for setting fire to his car on his own. Initially there were speculation in the media that petrol bombs were hurled on the car. pic.twitter.com/EX3iSGWKF2

— Mohammed Zubair (@zoo_bear) April 17, 2022 https://platform.twitter.com/widgets.js വെള്ള ഷർട്ടണിഞ്ഞയാൾ എത്തി വാഹനം പരിശോധിക്കുന്നതായി സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. പിന്നീട് ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിച്ചയാൾ എത്തുകയും കാറിനുചുറ്റും എന്തോ ഒഴിക്കുന്നതുപോലെയും കാണാം. പിന്നീട് നിമിഷങ്ങൾക്കകം കാർ ആളിക്കത്തുകയും വീടുകളിൽ നിന്ന് ആളുകൾ പുറത്തേക്ക് വരുന്നതും വിഡിയോയിൽ വ്യക്തമാണ്.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10