Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ബിജെപി-സിപിഎം അവിഹിതബന്ധം തുടരുന്നു; ലാവലിന്‍ കേസ് മാറ്റിവെക്കുന്നത് ഇതിന് ഉദാഹരണം': കെ സുധാകരന്‍ എംപി

'ബിജെപി-സിപിഎം അവിഹിതബന്ധം തുടരുന്നു; ലാവലിന്‍ കേസ് മാറ്റിവെക്കുന്നത് ഇതിന് ഉദാഹരണം': കെ സുധാകരന്‍ എംപി
  കണ്ണൂർ: കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അവിഹിത ബന്ധം തുടരുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. ഇക്കാരണത്താലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ കേന്ദ്ര സർക്കാർ തയാറാവാത്തതെന്നും കെ സുധാകരൻ എംപി കണ്ണൂർ കരിവെള്ളൂരിൽ പറഞ്ഞു. കരിവെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നവീകരിച്ച ഓഫീസിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് സിപിഎമ്മിനും ബിജെപിക്കുമെതിരെ കെപിസിസി പ്രസിഡന്‍റ് രൂക്ഷ വിമർശനം നടത്തിയത്. കേന്ദ്രം ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും ഒത്തുകളിക്കുകയാണ്. കേരളത്തിൽ ബിജെപിയും സിപിഎമ്മും അവിഹിത ബന്ധം തുടരുകയാണെന്ന് കെ സുധാകരൻ എംപി പറഞ്ഞു. ലാവലിൻ കേസ് നിരവധി തവണ മാറ്റിവെച്ചത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിഹിത ബന്ധം കൊണ്ടാണ്. മുഖ്യമന്ത്രിയും ഗവർണറും പരസ്പരം പോരടിച്ച് അന്തസ് കെടുത്തുകയാണ്. ഇടതുപക്ഷ സർക്കാർ ഇതുപോലെ നാണം കെട്ട കാലഘട്ടം ഉണ്ടായിട്ടില്ലെന്നും കെ സുധാകരൻ എംപി പറഞ്ഞു. ഡിസിസി പ്രസിഡന്‍റ്  മാർട്ടിൻ ജോർജ്, കെ.പി കുഞ്ഞിക്കണ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും ഉദ്ഘാടന ചടങ്ങിന് എത്തി.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in