Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബാലഭാസ്കർ മരിക്കാനിടയായ അപകടം നടന്നിട്ട് ഒരു വർഷം; സിബിഐക്ക് കൈമാറണമെന്നുള്ള ആവശ്യം അംഗീകരിക്കാതെ സർക്കാർ

ബാലഭാസ്കർ മരിക്കാനിടയായ അപകടം നടന്നിട്ട് ഒരു വർഷം; സിബിഐക്ക് കൈമാറണമെന്നുള്ള ആവശ്യം അംഗീകരിക്കാതെ സർക്കാർ
ഗായകന്‍ ബാലഭാസ്കർ മരിക്കാനിടയായ അപകടം നടന്നിട്ട് ഒരു വർഷം പിന്നിടുമ്പോഴും മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്നുമുള്ള കുടുംബത്തിന്‍റെ ആവശ്യം അംഗീകരിക്കാന്‍ സർക്കാർ തയ്യാറായിട്ടില്ല. പുലർച്ചെ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ ബാലഭാസ്കർ സഞ്ചരിച്ച കാർ കോരാണിയിൽ ദേശീയപാതക്ക് സമീപമുള്ള മരത്തില്‍ നിയന്ത്രണം തെറ്റി ഇടിച്ച് അപകടം ഉണ്ടായത് . രണ്ടര വയസ്സുകാരിയായ ബാലഭാസ്കറിന്‍റെ മകൾ തേജസ്വിനി അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി മരണത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന സംശയമാണ് അപകടത്തിലെ ദുരൂഹത ഉയർത്തിത്. ബാലഭാസ്കറിന്‍റെ മരണത്തിലെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ബാല ഭാസ്കറിന്‍റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തരല്ലെന്ന് ബാല ഭാസ്കറിന്‍റെ കുടുംബം നേരത്തെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെയും ബാലഭാസ്കറിന്‍റെ മരണത്തിൽ പ്രതികളെ പിടികൂടാനോ അന്വേഷണം സിബിഐക്ക് കൈമാറാനോ സർക്കാർ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in