Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസ്സി വിവാദം: അന്വേഷണത്തിന് എസ്‌ഐടിയെ നിയമിച്ച് ഉത്തരവ് ഇറങ്ങി ; പരിശോധനയിൽ 9 വിഷയങ്ങൾ

മെസ്സി വിവാദം: അന്വേഷണത്തിന് എസ്‌ഐടിയെ നിയമിച്ച് ഉത്തരവ് ഇറങ്ങി ; പരിശോധനയിൽ 9 വിഷയങ്ങൾ

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സമഗ്ര അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം (SIT) രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. പദ്ധതിയുടെ തുടക്കം മുതൽ നടന്ന ഇടപാടുകൾ ഉൾപ്പെടെ ഒൻപത് പ്രധാന വിഷയങ്ങളാണ് എസ്‌ഐടിയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രധാന സ്പോൺസറായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്ങിനെ തിരഞ്ഞെടുത്ത നടപടിക്രമവും അതിലേക്ക് നയിച്ച സാഹചര്യങ്ങളും എസ്‌ഐടി വിശദമായി പരിശോധിക്കും. GoatAd ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും ഇടനിലക്കാരുടെയും പങ്കും അന്വേഷണവിധേയമാകും. സ്വകാര്യ സ്ഥാപനങ്ങൾക്ക് വഴിവിട്ട ആനുകൂല്യങ്ങളോ സാമ്പത്തിക നേട്ടങ്ങളോ ലഭിച്ചിട്ടുണ്ടോ, ഇതിലൂടെ സർക്കാരിനോ പൊതുസ്ഥാപനങ്ങൾക്കോ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.

പദ്ധതിക്കായി ലഭിച്ച ഫണ്ടിന്റെയും സ്പോൺസർഷിപ്പ് തുകകളുടെയും ഉറവിടം, ബന്ധപ്പെട്ട വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ എന്നിവയും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.സർക്കാർ ഉത്തരവുകൾ, വിവിധ അനുമതികൾ, ഇളവുകൾ, പൊതുമുതലുകളുടെ ഉപയോഗം എന്നിവ അനുവദിച്ച സാഹചര്യങ്ങളും എസ്‌ഐടി പരിശോധിക്കും. പൊതുസ്വത്ത് സ്വകാര്യ കമ്പനിക്ക് ഉപയോഗിക്കാൻ വിട്ടുനൽകുന്നതിനായി സർക്കാർ ഉത്തരവിറക്കേണ്ടിവന്ന സാഹചര്യവും അന്വേഷണവിധേയമാകും.

പദ്ധതിയുമായി ബന്ധപ്പെട്ട വിദേശ സന്ദർശനങ്ങൾ, ആശയവിനിമയങ്ങൾ, ചർച്ചകൾ, നൽകിയ ഉറപ്പുകൾ എന്നിവയും അന്വേഷണസംഘം പരിശോധിക്കും. അർജന്റീന ഫുട്ബോൾ അസോസിയേഷൻ, ഫുട്ബോൾ ഓസ്ട്രേലിയ തുടങ്ങിയ സ്ഥാപനങ്ങളുമായി സ്വകാര്യ കമ്പനിക്ക് സർക്കാർ സഹായത്തോടെ കരാറുകളിൽ ഏർപ്പെടാൻ കഴിഞ്ഞത് എങ്ങനെയെന്നും അന്വേഷിക്കും.സ്വകാര്യ കരാർ ഇടപാടുകളിലേക്ക് സർക്കാരിന്റെ പേരും അധികാരവും ഔദ്യോഗിക സംവിധാനങ്ങളും ബന്ധപ്പെടാനിടയായ സാഹചര്യമുണ്ടായിരുന്നോയെന്നും എസ്‌ഐടി പരിശോധിക്കും.

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം കൈമാറിയതും ഉപയോഗിച്ചതും ഇതുമായി ബന്ധപ്പെട്ട് നടത്തിയ നിർമാണപ്രവർത്തനങ്ങളും ചെലവുകളും അന്വേഷണത്തിന്റെ ഭാഗമാകും. പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ ഇടപെട്ട പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ, സ്വകാര്യ വ്യക്തികൾ, കമ്പനികൾ, ഇടനിലക്കാർ എന്നിവരുടെ പങ്കും ഉത്തരവാദിത്തവും അന്വേഷണസംഘം നിർണയിക്കും.

കൂടാതെ, അഴിമതി നിരോധന നിയമപ്രകാരമോ ബാധകമായ മറ്റ് നിയമങ്ങൾ പ്രകാരമോ ഏതെങ്കിലും കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ എന്നതും എസ്‌ഐടി പരിശോധിക്കും. പദ്ധതിയുടെ തുടക്കം മുതൽ നടന്ന മുഴുവൻ ഇടപാടുകളിലും സമഗ്രമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.


Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Save your stories

Sign in