Logo
Sun, Jun 07, 2026 • 02:09 PM
LIVE TV
Watch

No business videos available

No Middle East videos available

രണ്ട് മന്ത്രിമാര്‍ ഒഴിയുമ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ആജീവനാന്ത പെന്‍ഷന്‍, സര്‍ക്കാരിന് വന്‍ ബാധ്യത; മറ്റ് ചില മന്ത്രിമാരുടെ വകുപ്പുകളില്‍ പുതിയ സ്റ്റാഫുകള്‍ക്ക് സാധ്യത


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 30, 2023
1 min read Updated: June 06, 2026
SHARE:
SAVE: Login to save

രണ്ട് മന്ത്രിമാര്‍ ഒഴിയുമ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ആജീവനാന്ത പെന്‍ഷന്‍, സര്‍ക്കാരിന് വന്‍ ബാധ്യത; മറ്റ് ചില മന്ത്രിമാരുടെ വകുപ്പുകളില്‍ പുതിയ സ്റ്റാഫുകള്‍ക്ക് സാധ്യത
രണ്ടരവര്‍ഷത്തിന് ശേഷം രണ്ട് മന്ത്രിമാര്‍ രാജിവച്ചതോടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ ഇനത്തില്‍ സര്‍ക്കാരിന് ഉണ്ടാകുന്നത് വലിയ ബാധ്യത. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫില്‍ രാഷ്ട്രീയ നിയമനം ലഭിച്ച 27 പേര്‍ക്കും ഇനി ആജീവനാന്ത പെന്‍ഷന്‍ കിട്ടും. പുതിയ മന്ത്രിമാരുടെ സ്റ്റാഫില്‍ പുതുതായി എത്തുന്ന സ്റ്റാഫുകളുടെ ബാധ്യത വേറെയും ഉണ്ടാകും. 3450 രൂപ മുതല്‍ ആറായിരം രൂപ വരെയാണ് പെന്‍ഷന്‍ ലഭിക്കുക. പുറമെ ഡിഎ അടക്കം മറ്റ് ആനുകൂല്യങ്ങളും ഉണ്ട്. ആന്റണി രാജുവിന്റെ സ്റ്റാഫില്‍ ആകെയുണ്ടായിരുന്നത് 21 പേരായിരുന്നു. ഇതില്‍ ഒരു അഡീഷനല്‍ സെക്രട്ടറിയും ഒരു ക്ലര്‍ക്കും സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നുള്ള ഡെപ്യൂട്ടേഷന്‍. ബാക്കി 19ഉം രാഷ്ട്രീയ നിയമനം. 2 അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, നാലു അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, ഒരു അഡീഷനല്‍ പിഎ, ഒരു അസിസ്റ്റന്റ് , 4 ക്ലര്‍ക്ക്, ഓഫീസ് അസിസ്റ്റന്റ്് 4 , രണ്ട് ഡ്രൈവര്‍മാരും ഒരു പാചകക്കാരനും വേറെ ഉണ്ടായിരുന്നു. മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍ കോവിലിന്റെ സ്റ്റാഫില്‍ ഉണ്ടായിരുന്നത് 25 പേരായിരുന്നു. ഏഴ് പേര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നുള്ള ഡെപ്യൂട്ടേഷന്‍, ബാക്കി രാഷ്ട്രീയ നിയമനം. പ്രൈവറ്റ് സെക്രട്ടറി സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് തിരിച്ചു പോകും. അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ മൂന്ന് പേരില്‍ രണ്ട് പേര്‍ രാഷ്ട്രീയ നിയമനം, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാര്‍ 4, ഇതില്‍ രണ്ട് പേര്‍ രാഷ്ട്രീയനിയമനം. ഒരു പിഎ, ഒരു അഡീഷനല്‍ പിഎയും , 4 ക്ലര്‍ക്കുമാര്‍, 5 പ്യൂണ്‍മാര്‍, ഡ്രൈവര്‍മാര്‍ രണ്ട്‌പേരും രാഷ്ട്രീയ നിയമനമായിരുന്നു. പാചകക്കാരനും രാഷ്ട്രീയനിയമനമായിരുന്നു. മന്ത്രി ഓഫീസില്‍ നിന്നും പടിയിറങ്ങിയാലും 15 ദിവസത്തെ സര്‍ക്കാര്‍ ശമ്പളത്തിനു കൂടി പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് അര്‍ഹതയുണ്ട്. 2021 ലെ ഉത്തരവ് അനുസരിച്ച് രണ്ട് വര്‍ഷവും ഒരു ദിവസും പേഴ്‌സണല്‍ സ്റ്റാഫില്‍ സേവനം പോലും മിനിമം പെന്‍ഷന്‍ ഉണ്ട്. മിനിമം പെന്‍ഷന്‍ 3450 രൂപ. കുക്ക് മുതല്‍ അസി. പ്രൈവറ്റ് സെക്രട്ടറിവരെ രണ്ടര വര്‍ഷം കഴിഞ്ഞവര്‍ക്ക് ഈ പണം കിട്ടും. അഡീഷണല്‍ സെക്രട്ടറിക്ക് സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറിയുടെ റാങ്കാണ്. രണ്ടര വര്‍ഷത്തെ സേവനത്തിന് ശേഷം കിട്ടുക 5500 രൂപ പെന്‍ഷന്‍. പ്രൈവറ്റ് സെക്രട്ടറി ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലാണ്, പെന്‍ഷന്‍ 6000 രൂപ വരെ. എല്ലാവര്‍ക്കും 7 ശതമാനം ഡിഎ കൂടി കിട്ടും. ടെര്‍മിനല്‍ സറണ്ടറായി രണ്ടര മാസത്തെ മുഴുവന്‍ ശമ്പളം വേറെയും ലഭിക്കും. ഗ്രാറ്റുവിറ്റിയും പെന്‍ഷന്‍ കമ്മ്യൂട്ടേഷനും കൂടെയുണ്ട്. ശമ്പള പരിഷ്‌ക്കരണം വരുമ്പോള്‍ പിരിഞ്ഞുപോയവര്‍ക്കം കിട്ടും ആനുകൂല്യം. രണ്ടര വര്‍ഷം പിന്നിട്ടതോടെ മറ്റ് ചില മന്ത്രിമാരുടെ സ്റ്റാഫില്‍ കൂടി മാറ്റത്തിന് ശ്രമം നടക്കുന്നുണ്ട്. പെന്‍ഷന്‍ ഉറപ്പായവര്‍ക്ക് പകരം പാര്‍ട്ടിക്കാരെ നിയമിക്കാനാണ് നീക്കം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10