Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്
  തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. ശക്തമായ തിരയിൽപ്പെട്ട് പുലർച്ചെ മത്സ്യബന്ധന വള്ളം മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട മത്സ്യ തൊഴിലാളിയെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട ഷിബുവിന്‍റെ മുഖത്തും തലയ്ക്കും പരിക്കേറ്റു. നാലുപേരുടെ ജീവൻ നഷ്ടപ്പെട്ടത് ഉൾപ്പെടെ നിരവധി അപകടങ്ങളാണ് സമീപകാലത്ത് മുതലപ്പൊഴിയിൽ ഉണ്ടായത്. അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണവും സമയബന്ധിതമായി ഡ്രഡ്ജിംഗ് നടത്താത്തതുമാണ് ഇവിടെ അപകടങ്ങൾ തുടർക്കഥയാക്കുന്നത്. മുതലപ്പൊഴിയിലെ അപകടങ്ങൾ കുറയ്ക്കുന്നതിന് സർക്കാർ നടപടികൾ വൈകുന്നതിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടയിലാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in