Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'അമ്മ'യില്‍ ആഭ്യന്തര കലഹം രൂക്ഷം; ടിനി ടോമിനെതിരെ കൈയേറ്റ പരാതിയുമായി നീന കുറുപ്പ്, അന്‍സിബയെ കേള്‍ക്കാന്‍ എക്സിക്യൂട്ടിവ്

'അമ്മ'യില്‍ ആഭ്യന്തര കലഹം രൂക്ഷം; ടിനി ടോമിനെതിരെ കൈയേറ്റ പരാതിയുമായി നീന കുറുപ്പ്, അന്‍സിബയെ കേള്‍ക്കാന്‍ എക്സിക്യൂട്ടിവ്

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യ്ക്കുള്ളില്‍ ഭിന്നതയും തര്‍ക്കങ്ങളും പുതിയ തലത്തിലേക്ക്. നടി അന്‍സിബ ഉന്നയിച്ച പരാതിക്ക് പിന്നാലെ, നടനും എക്‌സിക്യൂട്ടിവ് അംഗവുമായ ടിനി ടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടി നീന കുറുപ്പും രംഗത്തെത്തി. സംഘടനയുടെ ജനറല്‍ സെക്രട്ടറിക്കും പ്രസിഡന്റിനും നീന കുറുപ്പ് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.

സംഘടനയുടെ കുടുംബമേളയ്ക്കിടെ ടിനി ടോം തന്നോട് മോശമായി പെരുമാറിയെന്നാണ് നീനയുടെ പരാതി. തനിക്കെതിരെ കൈയേറ്റ ശ്രമമുണ്ടായെന്നും ഭീഷണിപ്പെടുത്തിയെന്നും കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷം നടത്തിയെന്നും പരാതിയില്‍ പറയുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ടിനി ടോം മറ്റ് പലരോടും ഇത്തരത്തില്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും നീന കുറുപ്പ് ആരോപിച്ചു. ടിനിക്കെതിരെ സംഘടന ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം, ടിനി ടോമിനെതിരെ നേരത്തെ പരാതി ഉന്നയിച്ച നടി അന്‍സിബയെ നേരിട്ട് കേള്‍ക്കാന്‍ 'അമ്മ' എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അന്‍സിബയോട് സംഘടനയുടെ ഓഫീസിലെത്താന്‍ ഭാരവാഹികള്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍, എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുന്ന കാര്യത്തില്‍ താന്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അന്‍സിബ പ്രതികരിച്ചു.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in