Logo
Tue, Jun 23, 2026 • 07:40 AM
LIVE TV
Watch

No business videos available

No Middle East videos available

അമൃത് പദ്ധതി നടത്തിപ്പിലെ അഴിമതിക്ക് കൂടുതല്‍ തെളിവുകള്‍; എ പ്രദീപ്കുമാര്‍ എം.എല്‍.എയുടെ പങ്ക് വ്യക്തം | Video Report


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 06, 2019
1 min read Updated: June 09, 2026
SHARE:
SAVE: Login to save

അമൃത് പദ്ധതി നടത്തിപ്പിലെ അഴിമതിക്ക് കൂടുതല്‍ തെളിവുകള്‍; എ പ്രദീപ്കുമാര്‍ എം.എല്‍.എയുടെ പങ്ക് വ്യക്തം | Video Report
അമൃത് പദ്ധതി നടത്തിപ്പിൽ അഴിമതി നടന്നുവെന്നതിന് കൂടുതൽ തെളിവുകൾ. സി.പി.എം എം.എൽ.എ എ പ്രദീപ് കുമാറിന് പദ്ധതി നടത്തിപ്പുകാരായ റാം ബയോളോജിക്കൽസുമായി അടുത്ത ബന്ധമുണ്ട് എന്നതിന്‍റെ കൂടുതൽ തെളിവുകൾ യു.ഡി.വൈ.എഫ് പുറത്തുവിട്ടു. ആരോപണ വിധേയമായ റാം ബയോളജിക്കൽസ് എം.ഡിയും എം.എൽ.എയും കുടുംബവും ഉല്ലാസയാത്രയ്ക്ക് പോയതിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത് കേന്ദ്രസർക്കാരിന്‍റെ അമൃത് പദ്ധതിയിൽ  കോഴിക്കോട് നോർത്ത് എം.എൽ.എ എ പ്രദീപ് കുമാറിന്‍റെ പങ്ക് വ്യക്തമാക്കുന്ന ചിത്രങ്ങൾ യു.ഡി.വൈ.എഫ് പുറത്തു വിട്ടു. എം.എൽ.എയും കുടുംബവും, പേഴ്സണൽ അസ്സിസ്റ്റന്‍റും കുടുംബവും ഒപ്പം റാം ബയോളോജിക്കൽസ് എം.ഡി റീന അനിൽ കുമാറിന്‍റെ  കുടുംബവുമൊത്തുള്ള ഉല്ലാസയാത്രയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അഴിമതിയിൽ എ പ്രദീപ്‌ കുമാറിന്‍റെ പങ്ക് ഇതിലൂടെ വ്യക്തമാണെന്ന് യു.ഡി.വൈ.എഫ് ആരോപിക്കുന്നു. അമൃത് പദ്ധതിയിൽ 7 നഗരങ്ങളിലെ  27 പദ്ധതികളിൽ 23 ലും ഡി.പി.ആർ തയാറാക്കാൻ റാം ബയോളോജിക്കൽസിന് നൽകിയതിൽ അഴിമതി നടന്നു എന്ന് യു.ഡി.എഫ് നേരത്തെ ആരോപിച്ചിരുന്നു. പദ്ധതി നടത്തിപ്പിൽ ചട്ടങ്ങൾ മറികടന്ന് കോടികളുടെ  അഴിമതിയാണ് സർക്കാർ  നടത്തിയിട്ടുള്ളതെന്ന് ഇതോടെ കൂടുതൽ വ്യക്തമായി. എ പ്രദീപ്‌ കുമാർ എം.എല്‍.എയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ കോൺഗ്രസ്‌ പ്രധിഷേധം ശക്തമാക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് ടി സിദ്ധിക്ക് വ്യക്തമാക്കി. https://www.youtube.com/watch?v=I8_R85fIeoI
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10