പി.എസ്.എല്‍.വി. പരാജയത്തില്‍ അന്വേഷണം? അജിത് ഡോവല്‍ തുമ്പയിലെത്തി; ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച
Jaihind TV News Report
Jaihind TV Web Desk
February 03, 2026
1 min read
•
Updated: June 04, 2026
തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി തുടര്‍ച്ചയായി പരാജയപ്പെട്ട സാഹചര്യത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്തെത്തിയതായി വിവരം. അതീവ രഹസ്യമായി തലസ്ഥാനത്തെത്തിയ അദ്ദേഹം രണ്ടുദിവസത്തോളം തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ തങ്ങി വിവരശേഖരണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വിക്ഷേപണങ്ങളിലെ പരാജയ കാരണം പരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം.
പി.എസ്.എല്‍.വി. റോക്കറ്റുകള്‍ തകര്‍ന്നത് സംബന്ധിച്ച് വി.എസ്.എസ്.സി. നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിന് ഒരു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ വിശദീകരണങ്ങളില്‍ തൃപ്തരാകാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അജിത് ഡോവലിനെ ചുമതലപ്പെടുത്തിയത് എന്നാണ് വിവരം. ബഹിരാകാശ സാങ്കേതിക വിദ്യയില്‍ വൈദഗ്ധ്യമുള്ള ഒരു വിദഗ്ധനും ഡോവലിനൊപ്പമുണ്ടായിരുന്നു.
അടുത്തിടെ നടന്ന രണ്ട് പി.എസ്.എല്‍.വി. പരീക്ഷണങ്ങളും ലക്ഷ്യം കാണാതെ പരാജയപ്പെട്ടിരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും ഗവേഷണങ്ങള്‍ക്കും നിര്‍ണ്ണായകമായ സുപ്രധാന ഉപഗ്രഹങ്ങളാണ് ഈ ദൗത്യങ്ങളിലൂടെ വിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. ഈ പരാജയങ്ങള്‍ക്ക് പിന്നില്‍ സാങ്കേതിക തകരാറുകള്‍ക്ക് പുറമെ മറ്റെന്തെങ്കിലും അസ്വാഭാവിക കാരണങ്ങളുണ്ടോ എന്നതും ദേശീയ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്.
തുമ്പയിലെ ശാസ്ത്രജ്ഞരുമായി വിശദമായ കൂടിക്കാഴ്ച നടത്തിയ ഡോവല്‍, വിക്ഷേപണ വാഹനത്തിന്റെ രൂപകല്‍പ്പന, സാങ്കേതിക ഘടന എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. അദ്ദേഹം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഐഎസ്ആര്‍ഒയുടെ വരാനിരിക്കുന്ന ദൗത്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന തുടര്‍നടപടികള്‍.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10