Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ സുധാകരൻ്റെ അചഞ്ചലമായ പാർട്ടികൂറും വിശ്വാസ്യതയും ആർക്കും ചോദ്യം ചെയ്യാനാവാത്തത് : കെ സി വേണുഗോപാൽ

കെ സുധാകരൻ്റെ അചഞ്ചലമായ പാർട്ടികൂറും വിശ്വാസ്യതയും ആർക്കും ചോദ്യം ചെയ്യാനാവാത്തത് : കെ സി വേണുഗോപാൽ
   

മുൻ കെപിസിസി പ്രസിഡൻ്റും കണ്ണൂർ എംപിയുമായ കെ സുധാകരൻ ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെയും നേരിൽ കണ്ട് മടങ്ങിയതിന് പിന്നാലെ വൈകാരിക സാമൂഹ്യമാധ്യമ കുറിപ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി .

കെ സുധാകരനെ ബന്ധപ്പെടുത്തി വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന അനാരോഗ്യ ചർച്ചകൾക്കുള്ള മറുപടിയാണ് ഈ കൂടിക്കാഴ്ചയെന്നും എക്കാലവും കെ സുധാകരൻ അടിയുറച്ച കോൺഗ്രസുകാരനാണന്നും അദ്ദേഹത്തിൻറെ പാർട്ടിയോടുള്ള അചഞ്ചലമായ കൂറും വിശ്വാസ്യതയും ആർക്കും ചോദ്യം ചെയ്യാവുന്നതിന് അപ്പുറമാണന്നും കെ സി വേണുഗോപാൽ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

പലവിധ താത്പര്യങ്ങൾക്ക് വിധേയപ്പെട്ട് സുധാകരനുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ ചർച്ചകൾ ഇനി പ്രസക്തിയില്ല.എല്ലാ കാലവും പാർട്ടി അദ്ദേഹത്തിൻ്റെ സേവനങ്ങളെ വിലമതിക്കുന്നുണ്ട്.മരണം വരെ കെ സുധാകരൻ അടിമുടി കോൺഗ്രസായിരിക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ ഹൃദയത്തോട് എക്കാലവും ചേർത്തുപിടിക്കുന്ന പേരുകളിൽ ഒന്ന് കൂടിയാണ് കെ സുധാകരൻ എന്നും കൂടിക്കാഴ്ച വ്യക്തമാക്കുന്നതായി കെ സി വേണുഗോപാൽ എംപി പറഞ്ഞു.


ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

കെ സുധാകരൻ ഇന്ന് ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽഗാന്ധിയെയും നേരിൽ കണ്ടു. അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന അനാവശ്യ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നതിനിടയിലാണ് ഇന്നത്തെ കൂടിക്കാഴ്ച.

എന്നും അടിയുറച്ച കോൺഗ്രസുകാരനാണ് കെ സുധാകരൻ. അദ്ദേഹത്തിൻറെ പാർട്ടിയോടുള്ള അചഞ്ചലമായ കൂറും വിശ്വാസ്യതയും ആർക്കും ചോദ്യം ചെയ്യാവുന്നതിന് അപ്പുറമാണ്. പലവിധ താത്പര്യങ്ങൾക്ക് വിധേയപ്പെട്ട് സുധാകരനുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ ചർച്ചകൾ ഉയർത്തിയവർക്ക് ഉള്ള മറുപടിയായിരുന്നു അദ്ദേഹത്തിൻറെ ഇന്നത്തെ സന്ദർശനം.ഈ ദിവസങ്ങളിൽ സുധാകരനോട് സംസാരിച്ചപ്പോൾ ഞാൻ തൊട്ടറിഞ്ഞതാണ് വാർത്തകൾ പൊള്ളിച്ച ആ നെഞ്ചിലെ ചൂട്.

മുൻപെന്നെത്തേയുമെന്ന പോലെ പാർട്ടി അദ്ദേഹത്തിൻ്റെ സേവനങ്ങളെ മുതൽകൂട്ടായാണ് കാണുന്നത്. നേതൃത്വം തന്നിൽ അർപ്പിച്ച വിശ്വാസത്തിനും കരുതലിനും ഖാർഗേജിയെയും രാഹുൽജിയെയും നന്ദി അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.മരണം വരെ കെ സുധാകരൻ അടിമുടി കോൺഗ്രസായിരിക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ ഹൃദയത്തോട് എക്കാലവും ചേർത്തുപിടിക്കുന്ന പേരുകളിൽ ഒന്ന് കൂടിയാണ് കെ സുധാകരൻ.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in