Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി വൈകുന്നേരം മൂന്നരയ്ക്ക്; പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി വൈകുന്നേരം മൂന്നരയ്ക്ക്; പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കുമുള്ള ശിക്ഷാവിധി ഇന്ന് വൈകുന്നേരം മൂന്നരയ്ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് പ്രസ്താവിക്കും. പ്രതികളുടെ ശിക്ഷയിന്മേലുള്ള വാദം കോടതിയില്‍ പൂര്‍ത്തിയായി. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വിജീഷ് വി പി, എച്ച്. സലീം (വടിവാള്‍ സലിം), പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികള്‍ക്കെല്ലാം പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 'പ്രതികളെല്ലാം മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനത്തിലാണ് പങ്കാളികളായത്. ഗൂഢാലോചനയുടെ ഭാഗമായുള്ളതും മുന്‍കൂട്ടി തീരുമാനിച്ചതുമായ പ്രവൃത്തിയാണ് ഉണ്ടായത്. പ്രതികള്‍ കണ്ണികളായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ എല്ലാവര്‍ക്കും കടുത്ത ശിക്ഷ നല്‍കണം,' പ്രോസിക്യൂഷന്‍ വാദിച്ചു. അതിജീവിത അനുഭവിക്കുന്ന മാനസിക ആഘാതം കോടതി മനസ്സിലാക്കണമെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. എല്ലാ പ്രതികള്‍ക്കും ഒരേ ശിക്ഷ നല്‍കേണ്ടതുണ്ടോ, ഓരോ പ്രതികളും ചെയ്ത കുറ്റകൃത്യം കണക്കിലെടുത്തല്ലേ ശിക്ഷ വിധിക്കേണ്ടത് എന്നും കോടതി ആരാഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കും കൃത്യത്തില്‍ ഒരേ പങ്കാളിത്തം ഉണ്ടെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. മറ്റ് പ്രതികളെപ്പോലെയല്ല പള്‍സര്‍ സുനി എന്നും, ഒന്നാം പ്രതി സ്ത്രീയുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചയാളാണെന്നും നിരവധി കേസുകളില്‍ മുമ്പ് ഉള്‍പ്പെട്ടയാളാണെന്നും കോടതി നിരീക്ഷിച്ചു.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Save your stories

Sign in