ഹര്‍ത്താല്‍ ദിനത്തില്‍ കൊച്ചിയിലെത്തിയ അതിഥി
Jaihind TV News Report
Jaihind TV Web Desk
November 17, 2018
1 min read
•
Updated: June 05, 2026
ഹർത്താൽ ദിനത്തിൽ കൊച്ചി നഗരത്തിൽ അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. കാട്ടിൽ നിന്ന് നാട് കാണാൻ എത്തിയ ആ അതിഥിയുടെ വിശേഷങ്ങളിലേക്ക്.
സമയം രാവിലെ 11 മണി. കൊച്ചി നഗരം ഹർത്താൽ ആലസ്യത്തിൽ. തിരക്കേറിയ കലൂർ ജംഗ്ഷനിൽ ഇതൊന്നുമറിയാതെ സുഖനിദ്രയിലായിരുന്നു ആ കൂറ്റൻ പെരുമ്പാമ്പ്. ഇന്നലത്തെ മഴവെള്ളപാച്ചിലിൽ ഒഴുകിയെത്തിയതാണിവൻ. ഹർത്താലിൽ നാട്ടുകാരുടെ മൊത്തം സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ടപ്പോൾ പെരുമ്പാമ്പും കുടുങ്ങി...അല്ല കുടുക്കി.
https://www.youtube.com/watch?v=-arXeUgH7mY
പാമ്പിനെ പിടിച്ചു കഴിഞ്ഞപ്പോൾ അവകാശവാദങ്ങൾക്കും പെരുംനീളം. ഫോറസ്റ്റ് അധികൃതരെ നാട്ടുകാർ വിവരം അറിയിച്ചിട്ടുണ്ട്. എന്തായാലും ആളു കൂടിയാൽ പാമ്പ് ചാകില്ലെന്ന് പറഞ്ഞത് സത്യമായി. പാമ്പ് ഇപ്പോഴും സുഖമായിരിക്കുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10