ആവേശമായി ഭാരത് ജോഡോ യാത്ര; അണിചേർന്ന് മുന്‍ ബിജെപി മന്ത്രിയും
Jaihind TV News Report
Jaihind TV Web Desk
December 04, 2022
1 min read
•
Updated: June 09, 2026
ഭോപ്പാല്‍ / മധ്യപ്രദേശ്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ബിജെപി നേതാവായിരുന്ന മുൻ മന്ത്രി. കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ നടന്ന റാലിക്കിടെയാണ് കമ്പ്യൂട്ടർ ബാബ എന്നറിയപ്പെടുന്ന നാംദേവ് ദാസ് ത്യാഗി പങ്കെടുത്തത്. 2018 ൽ ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിൽ അംഗമായിരുന്നു നാംദേവ്. യാത്രയുടെ 87-ാം ദിനത്തിലായിരുന്നു കമ്പ്യൂട്ടർ ബാബയും യാത്രയിൽ അണിചേർന്നത്. മണിക്കൂറുകളോളം രാഹുൽ ഗാന്ധിക്ക് ഒപ്പം പദയാത്രയിൽ നാംദേവ് നടന്നു നീങ്ങി. വെള്ളവസ്ത്രം ധരിക്കുന്ന അദ്ദേഹത്തിന് മധ്യപ്രദേശിൽ നിരവധി അനുയായികളുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10