'10 ല്‍ 9 പേരും കൊവിഡ് ഭേദമായി ആശുപത്രി വിട്ടു' ; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍
Jaihind TV News Report
Jaihind TV Web Desk
April 06, 2020
1 min read
•
Updated: June 09, 2026
കൊവിഡ് മഹാവ്യാധിക്കെതിരായ പോരാട്ടത്തില്‍ സന്തോഷ വാർത്ത പങ്കുവെച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍. രോഗബാധിതരായ പത്ത് പേരില്‍ 9 പേരും ആശുപത്രിവിട്ടെന്ന വാര്‍ത്തയാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
'മറ്റൊരു സന്തോഷ വാർത്ത കൂടി, കൊറോണ രോഗബാധിതനായ ഒരാള്‍ കൂടി ആശുപത്രി വിട്ടു. ഇതോടെ പത്ത് പേരില്‍ 9 പേരും രോഗവിമുക്തരായി. ഒരാള്‍ മാത്രമാണ് ചികിത്സയിലുള്ളത്' - ഭൂപേഷ് ബാഘല്‍ ട്വിറ്ററില്‍ കുറിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഢ്. കൊവിഡിനെ ചെറുക്കാനായി മാതൃകാപരമായ നടപടികളാണ് ഭൂപേഷ് ബാഘലിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചത്.
https://twitter.com/bhupeshbaghel/status/1247105792685142018?s=08
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10