Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം 46 ആയി; ഇനി കണ്ടെത്താനുള്ളത് 13 പേരെ

കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം 46 ആയി; ഇനി കണ്ടെത്താനുള്ളത് 13 പേരെ
നിലമ്പൂർ കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം 46 ആയി. 13 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ജി.പി.ആർ സംവിധാനം കവളപ്പാറയിൽ വേണ്ടത്ര ഗുണം ചെയ്തില്ല. ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. എന്‍.ഡി.ആര്‍.എഫിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ മഴ ഇന്നത്തെ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കും. ചളി വെള്ളത്തില്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ താഴുന്നത് പ്രതിസന്ധിയാണ്. മണ്ണിനടിയിലേക്ക് അയച്ച സിഗ്നലുകൾ തിരികെ സ്വീകരിച്ച് വിശകലനം ചെയ്താണ് ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്നു മനസിലാക്കുക. എന്നാൽ ചെളി നിറഞ്ഞ മണ്ണിൽ ഭൂഗർഭ റഡാർ ഫലപ്രദമാകുമോ എന്നു വ്യക്തമല്ല. മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ഇന്നലെ ആറ് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 46 ആയി. കവളപ്പാറയിൽ സൂത്രത്തിൽ വിജയന്റെ ഭാര്യ വിശ്വേശ്വരി(48), കവളപ്പാറ കോളനിയിലെ ആനക്കാരൻ പാലൻ(78), പള്ളത്ത് ശിവന്റെ മകൾ ശ്രീലക്ഷ്മി(15), ചീരോളി ശ്രീധരൻ(60), കോളിയിലെ പെരകന്റെ ഭാര്യ ചീര(60) എന്നിവരുടെയും തിരിച്ചറിയാത്ത ഒരു പുരുഷന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച കണ്ടെത്തിയ തിരിച്ചറിയാതിരുന്ന മൃതദേഹം പള്ളത്ത് ശങ്കരന്റെ മകൻ ശിവന്റേ(43)താണെന്ന് തിരിച്ചറിഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in