ഷവോമിയുടെ പുതിയ മോഡല്‍ റെഡ്മി നോട്ട് 7 ഇന്ത്യന്‍ വിപണിയില്‍
Jaihind TV News Report
Jaihind TV Web Desk
February 26, 2019
1 min read
•
Updated: June 04, 2026
സ്മാര്‍ട്ട് ഫോണ്‍ വിപണി ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഷവോമിയുടെ പുതിയ മോഡല്‍ റെഡ്മി നോട്ട് 7 ഇന്ത്യയില്‍ പുറത്തിറങ്ങി. കഴിഞ്ഞ മാസം ചൈനീസ് മാര്‍ക്കറ്റില്‍ അവതരിപ്പിച്ച മോഡല്‍ മികച്ച അഭിപ്രായത്തിന്റെ അകമ്പടിയോടെയാണ് ഇന്ത്യയിലേക്കും ചേക്കേറിയിരിക്കുന്നത്. ചൈനീസ് മാര്‍ക്കറ്റില്‍ പുറത്തിറങ്ങി ആദ്യ മൂന്നാഴ്ച കൊണ്ട് ഒരു മില്യന്‍ ഫോണുകളാണ് വിറ്റുപോയത്.
മികച്ച പ്രവര്‍ത്തനശേഷിയും ആകര്‍ഷിപ്പിക്കുന്ന ഡിസൈനുമാണ് ഷവോമിയുടെ റെഡ്മി നോട്ട് 7നെ വേറിട്ട് നിര്‍ത്തുന്നത്. ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണ് മോഡലിനുള്ളത്. 48 മെഗാ പിക്സലിന്റെ സെന്‍സറാണ് ഇതില്‍ ഒന്ന്. അഞ്ച് മെഗാ പിക്സലിന്റേതാണ് രണ്ടാമത്തെ സെന്‍സര്‍. സെല്‍ഫിയ്ക്ക് വേണ്ടി 13 മെഗാ പിക്സലിന്റെ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. നിരവധി എഐ ഫീച്ചറുകള്‍ സെല്‍ഫി ക്യാമറയിലുണ്ടാവും. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍ടിപിഎസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 1080×2340 പിക്സല്‍ റസലൂഷനിലുള്ള ഡിസ്പ്ലേയ്ക്ക് വാട്ടര്‍ഡ്രോപ്പ് നോച്ച് നല്‍കിയിരിക്കുന്നു. കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഫോണിനുണ്ട്. 4000 എംഎഎച്ചാണ് ബാറ്ററി.
മൂന്ന് ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന് 9999 രൂപയും നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 11,999 രൂപയുമാണ് ഇന്ത്യയിലെ വില. മാര്‍ച്ച് ആറ് മുതല്‍ ഇന്ത്യയില്‍ റെഡ്മി നോട്ട് 7 ന്റെ വില്‍പ്പന തുടങ്ങും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10