സാമ്പത്തിക മാന്ദ്യത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ മൗനം അതീവ അപകടകരം: പ്രിയങ്ക ഗാന്ധി

Jaihind Webdesk
Thursday, September 5, 2019

ന്യൂഡല്‍ഹി: ദിനം പ്രതി പുറത്തു വരുന്ന രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള വാര്‍ത്തകളും ബി ജെ പി സര്‍ക്കാരിന്റെ ഈ വിഷയത്തിലുളള നിശബ്ദതയും രണ്ടും അതീവ അപകടകരമെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ ഒഴിഞ്ഞുമാറ്റവും കിംവദന്തികളും അപവാദ പ്രചരണങ്ങളുമൊന്നും വിലപ്പോകില്ല. സര്‍ക്കാരിന് ഇതിനൊരു പരിഹാരവും കണ്ടെത്താന്‍ കഴിയുന്നില്ല എന്നു മാത്രമല്ല രാജ്യത്തെ ജനങ്ങള്‍ക്ക് യാതൊരു ഉറപ്പും നല്‍കുവാനും സാധിക്കുന്നില്ല. ട്വിറ്ററിലൂടെയാണ് പ്രിയങ്കഗാന്ധി ഇങ്ങനെ അഭിപ്രായപ്പെട്ടത്.