സിപിഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്

Jaihind Webdesk
Sunday, December 12, 2021

 

മലപ്പുറം: മലപ്പുറത്ത് സിപിഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്. നിലമ്പൂർ എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗം സുകുമാരനെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. മോശമായി പെരുമാറിയെന്ന വിദ്യാർത്ഥിനികളുടെ പരാതിയിലാണ് അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്.

സിപിഎം നിയന്ത്രണത്തിലുള്ള നിലമ്പൂർ സഹകരണ കോളേജിലെ ഭാരവാഹിയും അധ്യാപകനുമായ സുകുമാരനെതിരെയാണ് പൊലീസ് കേസെടുത്തത്. നാല് വിദ്യാർത്ഥിനികളുടെ പരാതിയിൽ രണ്ട് കേസുകളാണ് സുകുമാരനെതിരെ നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസെടുത്തതിന് പിന്നാലെ മജിസ്ട്രേറ്റ് മുമ്പാകെ വിദ്യാർത്ഥിനികളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയത്. സിപിഎം എടക്കര ഏരിയാ കമ്മിറ്റി അംഗമായ അധ്യാപകൻ സ്ഥാപനത്തിൻ്റെ സെക്രട്ടറി കൂടിയാണ്. അതേസമയം പരാതി ലഭിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും പോലീസ് അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന ആക്ഷേപമുണ്ട്.  പരാതി അന്വേഷണ ഘട്ടത്തിലാണെന്ന് കേസ് അന്വേഷിക്കുന്ന ഇൻസ്പെക്ടർ ടിഎസ് ബിനു പറഞ്ഞു.  സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കി.