പിഎം2 മുത്തങ്ങയിലേക്ക്; ആശ്വാസത്തില്‍ ബത്തേരിക്കാര്‍

Jaihind Webdesk
Monday, January 9, 2023

വയനാട്: പിഎം2 മുത്തങ്ങയിലേക്ക്.  സുൽത്താൻ ബത്തേരി ടൗണ്‍ ജനങ്ങളെ  വിറപ്പിച്ച  കാട്ടുകൊമ്പൻ പിഎം 2-വിനെ ഒടുവിൽ  വനവകുപ്പ് പിടികൂടി . ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ആനയെ വനപാലകര്‍ മയക്കുവെടിവച്ചത്. കുപ്പാടി വനപ്രദേശത്ത് നിന്നുമാണ് പിഎം  2 വിനെ വളഞ്ഞത്.

മുത്തങ്ങയിലെ ആനപന്തിയിലാണ്  ഇപ്പോള്‍ പിഎം 2 നെ എത്തിച്ചിരിക്കുന്നത്.