കെ ടി ജലീലിന്റെ ബന്ധു നിയമനം: മുഖ്യമന്ത്രിയും ജലീലും നിയമസഭയിൽ പറഞ്ഞത് പരസ്പര വിരുദ്ധം : പി കെ ഫിറോസ്

Jaihind Webdesk
Saturday, December 15, 2018

KT-Jaleel-PK-Firoz

ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന് എതിരെ വീണ്ടും യൂത്ത് ലീഗ്. നിയമസഭയിൽ മുഖ്യമന്ത്രിയും മന്ത്രിയും പരസ്പര വിരുദ്ധ മറുപടികളാണ് നൽകിയതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ചൂണ്ടിക്കാട്ടി. മന്ത്രി ബന്ധുവിന് വേണ്ടി വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തിയതിലെ ക്രമക്കേടും രേഖകൾ സഹിതം ഫിറോസ് ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തിലെ ഫയൽ ധനവകുപ്പ് മുക്കിയതായും പി കെ ഫിറോസ് കൊച്ചിയിൽ പറഞ്ഞു.

നിയമനം ചട്ടപ്രകാരമാണെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ ചട്ടം പാലിച്ചില്ല എന്നാണ് കെ ടി ജലീൽ വ്യക്തമാക്കിയത്. നിയമസഭയെ മുഖ്യമന്ത്രിയോ മന്ത്രിയോ തെറ്റിദ്ധരിപ്പിച്ചു. ചട്ടലംഘനം മന്ത്രി സമ്മതിച്ച സ്ഥിതിക്ക് തുടർ നടപടി മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പി.കെ. ഫിറോസ് പറഞ്ഞു.

ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം നിയമ വിദഗ്ധരുമായി കൂടിയാലോചിക്കുന്നുണ്ട്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിക്കെതിരെയാണ് സുപ്രീം കോടതിയെ സമീപിക്കുക[yop_poll id=2]