ജലീല്‍ ആരോപണങ്ങളുടെ സഹയാത്രികന്‍ ; മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, September 11, 2020

തിരുവനന്തപുരം: ധാര്‍മികത അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ മന്ത്രി കെ.ടി.ജലീലിന്‍റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരോപണങ്ങളുടെ സഹയാത്രികനാണ് ജലീല്‍. ഇവിടെ നടക്കുന്ന എല്ലാ അഴിമതിയുടേയും കേന്ദ്രബിന്ദു മുഖ്യമന്ത്രിയാണ്. കെ.ടി ജലീല്‍ ചെറിയ മത്സ്യം മാത്രമാണെന്നും മുഖ്യമന്ത്രിയാണ് വലിയ സ്രാവെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരള ചരിത്രത്തിലാദ്യമാണ് കേന്ദ്ര ഏജന്‍സികള്‍ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത്. എല്ലാ അഴിമതിക്കും മുഖ്യമന്ത്രി കുടപിടിക്കുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ മകനെ കഴിഞ്ഞ ദിവസം മയക്കുമരുന്ന് ലോബിയുമായും സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘവുമായും ഹവാല ഇടപട് തുടങ്ങിയവയുമായും ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ മകനേയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും സംരക്ഷിക്കാന്‍ അണിയറ നീക്കം നടക്കുന്നു. യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ പൊട്ടിത്തെറിയുടെ വക്കിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/1070359646753791